October 21, 2026

ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചനയ്ക്ക് സാധ്യത. സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ചില സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനുള്ള പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ […]

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്

കൊച്ചി: ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഗുണ്ടാനേതാവ് ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. വെളുപ്പിന് 4 മണിക്ക് ആഢംബര ഹോട്ടലില്‍ എത്തിയ ഇവര്‍ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. Join with […]

കൊച്ചിയിലെ കൂട്ട മൊബൈല്‍ മോഷണം ; സംഘം വിമാനത്തിലും ട്രെയിനിലും കേരളം വിട്ടു, അന്വേഷണം സംഘം ഡല്‍ഹിയിലേക്ക്

കൊച്ചി: എറണാകുളത്ത് അലന്‍ വാക്കറുടെ ഡിജെ പാര്‍ട്ടിക്കിടെ കൂട്ട മൊബൈല്‍ ഫോണ്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഡല്‍ഹിയിലേക്ക്. മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് അന്വേഷണ സംഘം ഡല്‍ഹിക്ക് പോകും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ബെംഗളൂരുവിലെ പരിപാടിക്കിടയിലും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. ഇത് അറിയാന്‍ പോലീസിന്റെ പ്രത്യേക സംഘം ബെംഗളൂരുവിലേക്കും പോകും. കൊച്ചിയിലെ […]

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പാലക്കാട്ടെ രാഷ്ട്രീയത്തിലേക്ക് ഏവരും ഒരുപോലെ ഉറ്റുനോക്കിയിരിക്കുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര് ? എന്ന ചോദ്യം അതില്‍ പ്രധാനമായിരുന്നു.ഇപ്പോഴിതാ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. Also Read ; പാലക്കാട് കെ ബിനുമോള്‍ സിപിഐഎം […]

പാലക്കാട് കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും, അഡ്വ.സഫ്ദര്‍ ഷെരീഫിനും സാധ്യത

പാലക്കാട്: ചര്‍ച്ചകള്‍ക്കൊടുവില്‍ പാലക്കാട് സിപിഐഎം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ.സഫ്ദര്‍ ഷെരീഫ് എന്നിവര്‍.ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക. Also Read ; വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍ അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് […]

വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍

തൃശൂര്‍ : ശത്രുദോഷം മാറാന്‍ മന്ത്രംവാദം മതിയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പ്രവാസി ബിസിനസുകാരനെ പറ്റിച്ച് പ്രതി കൈക്കലാക്കിയത് 3 ലക്ഷം രൂപയാണ്. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് തട്ടിപ്പിന് അറസ്റ്റിലായത്. Also Read ; ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് ഇയാള്‍ വീട്ടുകാര്‍ അറിയാതെ വീട്ടുവളപ്പില്‍ […]

ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം

കൊച്ചി: ലഹരി കേസ് പ്രതിയും ഗുണ്ടാനേതാവുമായ ഓം പ്രകാശുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനേയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ഇരുവരോടും പന്ത്രണ്ട് മണിയോടെ മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. Also Read ; ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം വരെ, ബിസിനസ് ലോകത്തെ അതികായന്‍ , രത്തന്‍ ടാറ്റയുടെ ജീവിതം അതേസമയം ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് […]

പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം

ന്യൂഡല്‍ഹി: പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്. അധ്യക്ഷ സ്ഥാനത്തുള്ള പി ടി ഉഷയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. Also Read; ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം […]

ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം വരെ, ബിസിനസ് ലോകത്തെ അതികായന്‍ , രത്തന്‍ ടാറ്റയുടെ ജീവിതം

രത്തന്‍ ടാറ്റയെന്ന ബിസിനസ് ജീനിയസിന്റെ ടാറ്റാ ബ്രാന്‍ഡിന്റെ ഒരു ഉല്‍പന്നമെങ്കിലും ഉപയോഗിക്കാത്ത ഒരു ശരാശരി ഇന്ത്യക്കാരന്‍ പോലും ഉണ്ടാകില്ല. ഉപ്പു മുതല്‍ വിമാനം വരെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട് രത്തന്റെ ടാറ്റയ്ക്ക്. […]

ഓണം ബമ്പര്‍: ആ ഭാഗ്യശാലി കര്‍ണാടകക്കാരന്‍

ബെംഗളൂരു: ഇത്തവണത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ആരാണാ ഭാഗ്യശാലി എന്ന ചോദ്യം മാത്രം അവശേഷിച്ചു. ആ ചോദ്യത്തിന് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. കര്‍ണാടക സ്വദേശിയായ അല്‍ത്താഫാണ് ആ ഭാഗ്യവാന്‍. കഴിഞ്ഞമാസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ടിക്കറ്റ് എടുത്ത അല്‍ത്താഫ് കര്‍ണാടകയില്‍ മെക്കാനിക് ആണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പതിനഞ്ച് വര്‍ഷമായി സ്ഥിരമായി ലോട്ടറിയെടുത്തിരുന്ന അല്‍ത്താഫിനെ ബമ്പര്‍ കടാക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അല്‍ത്താഫ് […]