October 21, 2026

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ച് കടവന്ത്ര പോലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും […]

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിജയവാഡയിലെത്തിച്ച് പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ച് വയസുകാരിയായ അസം സ്വദേശിനിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജയവാഡയില്‍ നിന്നും പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. Also Read […]

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്നും ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Also Read ; വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍ കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല […]

വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനില്‍ നിന്നും എസ്എഫ്‌ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. ‘എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജന്‍സികള്‍ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാന്‍ പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചാര്‍ജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാന്‍ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര കുഴല്‍പ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. […]

അമ്മയേയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് കാര്‍ ; പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവും ഒഴിഞ്ഞ മദ്യ ഗ്ലാസും

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും കാര്‍ ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ കാര്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. Also Read ; ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമിനെ റോബിന്‍ […]

ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും

ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. കേദാര്‍ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവര്‍ട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് താരങ്ങള്‍. നവംബര്‍ ഒന്നിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നവംബര്‍ മൂന്നിന് ടൂര്‍ണമെന്റ് അവസാനിക്കുകയും ചെയ്യും. Also Read ; സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; ‘എയറിലായി’ ഗവാസ്‌കര്‍ 12 ടീമുകളെ നാല് ഗ്രൂപ്പിലായിട്ടാണ് തരം തിരിക്കുക. പാകിസ്താനും യുഎഇയ്ക്കുമൊപ്പം ഗ്രൂപ്പ് […]

മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: നാഷണല്‍ ലീഗ്

കോഴിക്കോട്: രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടണമെന്നും, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. വഖഫ്, മദ്രസ, മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ […]

സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; ‘എയറിലായി’ ഗവാസ്‌കര്‍

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വിന്റി 20യില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറിയുമായി കളിക്കളം നിറഞ്ഞുനിന്ന ഇന്ത്യയുടെ മലയാളി താരം സഞ്ജുസാംസന്റെ പ്രകടനത്തെ ഇപ്പോള്‍ ഒരുപോലെ വാഴ്ത്തുകയാണ് വിമര്‍ശകരും ആരാധകരും. ഈ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കും വരെ സഞ്ജുവിനെ ‘കൊത്തിവലിക്കാന്‍’ മുന്നില്‍ നിന്നവരെകൊണ്ടു വരെ എണീറ്റുനിന്ന് കൈയ്യടിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു ഹൈദരാബാദില്‍ പുറത്തെടുത്തത്. Also Read ; സംസ്ഥാനത്ത് നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി ഇപ്പോഴിതാ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സമൂഹ്യമാധ്യമങ്ങളില്‍ […]

സംസ്ഥാനത്ത് നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ്. ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ സ്‌കൂളുകളില്‍ അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ലെന്നും അത്തരം സ്‌കൂളുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. Also Read; മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു സിലബസില്‍ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന […]

മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു

തിരുവനന്തപുരം : മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്‌ഐഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് വീണയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്നാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ കേസ്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്എഫ്‌ഐഒയുടെ നടപടി. 2 വട്ടം വീണയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തതായാണ് സൂചന. Also Read […]