October 22, 2026

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍

കുട്ടനാട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ പോലീസ് പിടികൂടി. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ കുക്കു എന്ന സുബിനാണ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായത്. രാമങ്കേരി പോലീസാണ് ഇയാള്‍ തിരുപ്പൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ തട്ടിക്കൊണ്ടുപോയ യുവതിയെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുബിന്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. Also Read ; അന്ന സെബാസ്റ്റ്യന്റെ മരണം ; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സുബിന്‍, […]

അന്ന സെബാസ്റ്റ്യന്റെ മരണം ; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

കൊച്ചി: തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മരിച്ച സംഭവം ഇവൈ കമ്പനിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസിയാണ് ചെയര്‍മാന് ഇമെയില്‍ അയച്ചത്. തൊഴില്‍ സമ്മര്‍ദ്ദം കമ്പനിയില്‍ നിരന്തര സംഭവമാണെന്ന് പറയുന്ന ജീവനക്കാരിയുടെ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ജോലി സമ്മര്‍ദ്ദത്തെ കുറിച്ച് ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു.അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ […]

നിപയും എം പോക്‌സും ; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് നിപയും എം പോക്‌സും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണുള്ളത്. അതേസമയം ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ഈ അവസ്ഥയില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്. എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും […]

തൃശൂര്‍ പുലിക്കളി ; വിയ്യൂര്‍ ദേശം ഒന്നാമന്‍, കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനം

തൃശൂര്‍ : ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കിയ പുലി സംഘത്തിലെ വിയ്യൂര്‍ യുവജന സംഘം ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുലിക്കൊട്ടിനും പുലി വേഷത്തിനുമാണ് വിയ്യൂര്‍ യുവജന സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനവും, സീതാറാം മില്‍ ദേശത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. ഓരോ വിഭാഗത്തില്‍ നിന്നും 51 പുലികള്‍ വീതമാണ് ഇത്തവണ ഇറങ്ങിയത്. ഏഴ് സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്. Also Read ; പള്‍സര്‍ സുനിയുടെ […]

പള്‍സര്‍ സുനിയുടെ ജയില്‍മോചനം ഇനിയും നീളും ; രണ്ട് കേസില്‍ കൂടി ജാമ്യം ലഭിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പള്‍സര്‍ സുനിക്ക് പക്ഷേ ജയില്‍ മോചനം ഇനി നീണ്ടേക്കും. സുനിക്ക് ഇനിയും മറ്റ് രണ്ട് കേസുകളില്‍ കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജയില്‍മോചനം നീളുന്നത്. ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമനടപടിക്ക് ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഗൗരവ സ്വഭാവമുള്ള വെളിപ്പെടുത്തലുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. Also Read ; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ നേരിട്ട് കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് എസ്.ഐ.ടി […]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് മുമ്പ് 25 ലക്ഷം രൂപയായിരുന്നു പരിധി ഇതാണിപ്പോള്‍ 5 ലക്ഷമാക്കി കുറച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും സാരമായി ബാധിക്കും. കൂടാതെ വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. Join […]

ലെബനനില്‍ വോക്കി ടോക്കി സ്‌ഫോടനം ; 9 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരിക്ക്, അടിയന്തര യോഗം വിളിച്ച് യു എന്‍

ന്യുയോര്‍ക്ക്: ലെബനനില്‍ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലെബനനില്‍ ഉണ്ടായ സ്‌ഫോടനത്തിന് സമാനമായ രീതിയിലാണ് ലെബനില്‍ ഉടനീളം ഇന്നും പൊട്ടിത്തെറികള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച തന്നെ യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ […]

തിരുവനന്തപുരത്ത് കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം ; മൂന്ന് ദിവസത്തെ പഴക്കം, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തിരുവനന്തപുരം വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. Also Read ; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍ ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ […]

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതൃയോഗം ഉടന്‍ ചേരും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിലവിലെ മന്ത്രിമാരെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വകുപ്പുകളില്‍ മാറ്റം വരുത്താനാണ് ആം ആദ്മിയുടെ നീക്കം. പുതിയ മന്ത്രിമാരെയും മന്ത്രി […]