October 22, 2026

ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന്‍ ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍

കണ്ണൂര്‍: ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത് സിപിഎം നേതാവ് ഇ പി ജയരാജന്‍. സിപിഐഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് ഭൗതിക ശരീരം കാണാന്‍ ഡല്‍ഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇ പി ഇന്‍ഡിഗോയില്‍ യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10.30ക്കാണ് കരിപ്പൂരില്‍ നിന്നും ഇ പി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ഇ പി ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ബഹിഷ്‌കരത്തിന് കാരണമായ സംഭവമുണ്ടായത്. Also Read ; ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, […]

ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, ആശുപത്രിയില്‍ തുടരും; അപകടത്തില്‍ പരിക്കേറ്റ എട്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. അപകടത്തില്‍ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്. Also Read ; സീതാറാം യെച്ചൂരിക്ക് വിട ; […]

സീതാറാം യെച്ചൂരിക്ക് വിട ; മൃതദേഹം ഇന്ന് വൈകീട്ട് വസന്ത്കുഞ്ചിലെ വസതിയിലെത്തിക്കും

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരിക്കും ഡല്‍ഹി എയിംസില്‍ നിന്ന് ഭൗതിക ശരീരം വസതിയില്‍ എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും വസതിയില്‍ എത്തി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. ശേഷം മൃതദേഹം നാളെ ഡല്‍ഹിയിലെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും. Join […]

‘ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി’, ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ ഇനി നഷ്ടമാകും : രാഹുല്‍ ഗാന്ധി

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വേദന പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുല്‍ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. Also […]

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് അന്തരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി […]

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് അജിത് കുമാറും പി ശശിയും : പി വി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും വിടാതെ പി വി അന്‍വര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറും പി ശശിയുമാണെന്നാണ് അന്‍വര്‍ പറഞ്ഞത്.മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയുമായി […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂസിസി അംഗങ്ങള്‍

തിരുവനന്തപുരം: ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. Also Read ; വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി […]

വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി

ഹാനൊയ്: വിയറ്റ്‌നാമില്‍ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ഇതിനോടകം 143 പോരാണ് യാഗി ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്.58 പേരെ കാണാതായി. 764 പേര്‍ക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 18,000 വീടുകള്‍ തകര്‍ന്നു. 21 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ് യാഗി. Also Read ; വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത് മണിക്കൂറില്‍ 149 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെയാണ് വടക്കന്‍ വിയറ്റ്‌നാമില്‍ ‘യാഗി’ കര തൊട്ടത്. […]

വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത്

മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കല്യാണത്തിനുള്ള സാമ്പത്തിക പ്രയാസം കാരണം നാടുവിടുകയായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു.ഈമാസം നാലിന് കാണാതായ വിഷ്ണുജിത്തിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനാണ് വിഷ്ണുവിനെ കണ്ടെത്തിയ വിവരമറിയിച്ചത്. Also Read ; എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും പാലക്കാട്ടുള്ള സ്വകാര്യ ഐസ് […]

എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫിന്റെ യോഗം. എംആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ നിലപാട് വിശദീകരിക്കാന്‍ സാധ്യതയുണ്ട്. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതില്‍ നേരത്തെ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതോടോപ്പം സര്‍ക്കാരിന്റെ പുതിയ മദ്യനയവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. Also Read ; വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് […]