October 22, 2026

സ്‌കൂളില്‍ പോയി വരുംവഴി അഞ്ചാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ അഞ്ചാംക്ലാസുകാരിയായ കുട്ടിയെ സ്‌കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി.നോര്‍ത്ത് ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സൗത്ത് ത്രിപുരിയില്‍നിന്ന് പുറത്തുവരുന്നത്. Also Read ; ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്താതിനെ തുടര്‍ന്ന് കുടുംബം വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ചയോടെ വീടിന് തൊട്ടടുത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. […]

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നേരെ ആക്രമണ ശ്രമമുണ്ടായത്. മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കുന്നതിന് മുമ്പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. അതേസമയം, താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്തിന്റെ […]

കൊല്ലത്ത് യുവതി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. ഞായറാഴ്ചയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് റോഡില്‍ തെറിച്ചു വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെട്ടത്. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ […]

ജാമ്യം ലഭിച്ചതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു. Also Read; നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് കെജ്രിവാള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാള്‍ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ […]

നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ നിപ സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് ഇന്ന് സര്‍വേ തുടങ്ങും. പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മലപ്പുറത്ത് മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‌മെന്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും ; 11 മണിക്ക് എകെജി സെന്ററില്‍ പൊതുദര്‍ശനം, 5 മണിക്ക് മൃതദേഹം എയിംസിന് കൈമാറും

ഡല്‍ഹി : സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും. വെള്ളിയാഴ്ച യെച്ചൂരിയുടെ വസതിയിലെത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കും. ശേഷം എകെജി സെന്ററില്‍ നിന്നും ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും. Also Read ; ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് […]

ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് റെയില്‍വേ

കണ്ണൂര്‍: ഓണത്തോടനുബന്ധിച്ചുള്ള തിരക്കില്‍ കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍.ഇതിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ റെയില്‍വേ അധിക കോച്ച് ഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ ഒരു സ്ലീപ്പര്‍ കോച്ച് അധികമുണ്ടാകും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു ചെയര്‍കാറും അധികമുണ്ട്. ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവില്‍ 17 വരെയും എറണാകുളം-കണ്ണൂര്‍-എറണാകുളം എക്സ്പ്രസില്‍ 14 മുതല്‍ 18 വരെയും ഒരു കോച്ച് അധികം ഉണ്ട്. […]

കെ-ഫോണില്‍ സിബിഐ അന്വേഷണമില്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടിലെ ക്രമക്കേട് കണ്ടെത്താനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ അഴിമതി നടന്നെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാല്‍ കെ-ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. Also Read ; ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം […]

ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് കെജ്രിവാളിന് ജാമ്യം കിട്ടിയത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സിബിഐ എതിര്‍ത്തിരുന്നു. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും അതേസമയം, വീണ്ടും […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം.വിപുലമായി മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും നേരിട്ട് കണ്ട് മൊഴിയെടുക്കും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്. Also Read ; ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന്‍ ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍ ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. […]