October 22, 2026

യുവാവിന്റെ പീഡന പരാതി ; സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് കോടതി അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. Also Read ; ഹിന്ദു സംഘടനകളുടെ ഭീഷണി ; 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് […]

ഹിന്ദു സംഘടനകളുടെ ഭീഷണി ; 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ

ആഗ്ര: ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ റോട്ടില്‍ രാംപുരിയില്‍ ഹോട്ടല്‍ നടത്തുന്ന മൊഹദ് സലീമാണ് ഹോട്ടലിന്റെ പേര് മാറ്റിയത്. ‘സംഗം ശുദ്ധ് ശാകാഹാരി ഭോജനാലയ്’ എന്നായിരുന്നു ഹോട്ടലിന് സലീം നല്‍കിയ പേര്. ഇത് ‘സലീം ദബാ’ എന്ന് മാറ്റുകയായിരുന്നു. പേര് മാറ്റാനായി പ്രാദേശിക ആശ്രമത്തിലെ സന്യാസി അടക്കം ഭീഷണി ഉയര്‍ത്തിയെന്ന് സലീം ആരോപിച്ചു. Also Read ; നിവിന്‍ പോളിക്കെതിരായ കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും […]

നിവിന്‍ പോളിക്കെതിരായ കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന്, 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി രേഖപ്പെടുത്താനിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. Also Read ; ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്‍ പരാതിക്കാരിയെ കഴിഞ്ഞ ദിവസം ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം […]

ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്‍

കോഴിക്കോട്: സിനിമാ മേഖലയില്‍ ഡബ്ല്യൂസിസി ചെയ്യുന്നത് ധീരമായ പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേതെന്നും രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മീഷനല്ല, ഹേമ കമ്മിറ്റി ആണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. Also Read ; ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. ക്രിമിനല്‍ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണ്. നാലര […]

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. Also Read ; എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍ എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. […]

എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും തൃശൂര്‍ ജനതയെ അവഹേളിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ സ്വന്തം മണ്ഡലമായ വടകരയില്‍ നിന്നും പേടിച്ചോടിയെന്നും സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ലെന്നും പറഞ്ഞ മുരളീധരന്‍ 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും കൂട്ടിച്ചേര്‍ത്തു. […]

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് പുതിയതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത്. Also Read ; റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ ആണ് പോസിറ്റീവ് ആയത്. അതേസമയം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു.ബാക്കിയുള്ളവര്‍ […]

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടംതറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് നൂറ. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജവഹര്‍ സിര്‍ക്കാറിന്റെ രാജി ; സിര്‍ക്കാറിനെ ഫോണില്‍ ബന്ധപ്പെട്ട് മമത ബാനര്‍ജി, അനുനയിപ്പിക്കാന്‍ നീക്കം

കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ജവഹര്‍ സിര്‍ക്കാറിന്റെ രാജി തീരുമാനത്തെ പുനപരിശോധിക്കണമെന്ന് സിര്‍ക്കാറിനോട് മമത ആവശ്യപ്പെട്ടതായാണ് വിവരം. സിര്‍ക്കാറിന്റെ രാജി പ്രതിപക്ഷം ആയുധമാക്കുമെന്ന് മമതയ്ക്കറിയാവുന്നതു കൊണ്ടാണ് തിടുക്കത്തില്‍ സിര്‍ക്കാറിനെ ബന്ധപ്പെടാന്‍ മമതയെ പ്രേരിപ്പിച്ചത്. Also Read ; വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന് […]

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ രാത്രി 8.10 ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. Also Read ; എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് […]