October 23, 2026

കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടി ചെന്നൈയിലേക്ക് പോയതായി സംശയം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിന്‍ ചെന്നൈയിലേക്ക് പോയതായി സംശയം. ചെന്നൈ – എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോലീസ് പുറപ്പെട്ടു. കന്യാകുമാരിയിലെത്തിയ കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പ്പം മുമ്പ് ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടി കന്യാകുമാരിയില്‍ ഇറങ്ങി എന്നായിരുന്നു ഒടുവില്‍ പോലീസിന് ലഭിച്ച വിവരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അനുരാഗ് എന്ന യുവാവാണ് പോലീസിന് ഈ […]

ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സി പി എം നേതാവടക്കം ആറ് പേരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു പാലക്കാട് അതിവേഗ കോടതി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, പ്രവര്‍ത്തകരായ അത്തിമണി അനില്‍, കൃഷ്ണന്‍കുട്ടി, ഷണ്‍മുഖന്‍, പാര്‍ഥന്‍, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവര്‍ത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ […]

എംപോക്‌സ് പടരുന്നു; വിമാനത്താവളങ്ങളില്‍ നിരീക്ഷണം; ജാഗ്രത പാലിച്ച് കേരളം

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പലരാജ്യങ്ങളിലുള്‍പ്പെട്ട എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുംവരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലും ഈ എസ് ഒ പി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് എംപോക്‌സ്? മൃഗങ്ങളില്‍ […]

ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും; നാളെ മുതല്‍ സന്ദര്‍ശിക്കാം

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. നാളെ മുതല്‍ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ജീവിതം പ്രതിസന്ധിയിലാക്കുന്നതായി നിരവധി ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. ജനങ്ങളുടെ ജീവിത ദുരിതം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല […]

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഭര്‍ത്താവ് പടിയിറങ്ങുന്നു, ഭാര്യ വരുന്നു! കേരള ചരിത്രത്തിലാദ്യം

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഭാര്യ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. Also Read; ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ് സംസ്ഥാനത്തെ അന്‍പതാമത് […]

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന വ്യാപകമായതിനെ തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ […]

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യം ലഭിച്ചു: നാഗര്‍കോവില്‍ സ്‌റ്റേഷനിലിറങ്ങി വെള്ളം നിറച്ച് തിരികെ ട്രെയിനില്‍ കയറി

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ഇന്നലെ കാണാതായ 13 വയസ്സുകാരി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി കുപ്പിയില്‍ വെള്ളം നിറച്ചശേഷം തിരികെ ട്രെയിനില്‍ കയറി യാത്രതുടര്‍ന്നതായി വിവരം. പെണ്‍കുട്ടി കഴിഞ്ഞദിവസം നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. Also Read; 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മോദിയുടെ കസേര തെറിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും […]

75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മോദിയുടെ കസേര തെറിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ കസേര തെറിക്കുമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. മോദിയുടെ 75-ാം പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ആര്‍ എസ് എസ് പ്രചാരക സംസ്‌കാരത്തോട് പ്രതിബന്ധതയുള്ള മോദി സെപ്റ്റംബര്‍ 17ന് 75ലേക്ക് കടക്കുമ്പോള്‍ അധികാരത്തില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും’ എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചത്. […]

ഹേമ കമ്മിറ്റിക്ക് ഒരു കോടി ചെലവഴിച്ചു, ഇനി കോണ്‍ക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക – ടി പത്മനാഭന്‍

കണ്ണൂര്‍: ഹേമ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടുചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍ തന്നെ അവരെ പിച്ചിച്ചീന്തും. അത് പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം ടി പത്മനാഭന്‍ ഓര്‍മിപ്പിച്ചു. Also Read; പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍ […]

പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി sപാലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. പി വി അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും അതിനാല്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പ്രമേയം പാസാക്കി. മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പോലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട […]