October 23, 2026

പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തില്‍ മരിക്കുന്നതിന് മുമ്പ് ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് കണ്ടെത്തിയത്. യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

തീപന്തവും കമ്പിവടിയും ഉപയോഗിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചു ; ആള്‍ക്കൂട്ട ആക്രമണത്തില്‍ ആന ചരിഞ്ഞു

കൊല്‍ക്കത്ത: ഗ്രാമത്തിലെത്തിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പിടിയാന ചരിഞ്ഞു. പശ്ചിമബംഗാളിലാണ് സംഭവമുണ്ടായത്. പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പിടിയാനയും രണ്ട് കുട്ടിയാനകളുമടക്കം ആറ് ആനകള്‍ എത്തിയത്. തുടര്‍ന്ന ഇവര്‍ ഗ്രാമത്തില്‍ തമ്പടിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ സമീപവാസിയായ വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. Also Read ; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താനായി ശ്രമിച്ചത്. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചാണ് ഇവര്‍ ആനയെ […]

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് പിന്നാലെ മറ്റൊരു പുതിയ തീരുമാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള മറ്റ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക. പുതിയ തീരുമാനം ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. Also Read […]

വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

തൃശൂര്‍: വലപ്പാട് സ്വദേശിനിയായ ശ്രുതി കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രുതി മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 17നാണ് ശ്രുതി മരണപ്പെട്ടത്.വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. Also Read ; സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. […]

സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു

ആലുവ: കമിതാക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും മയക്കുമരുന്ന് മാഫിയയുടേയും ശല്യം ഏറിവരുന്നെന്ന് പരാതിയെ തുടര്‍ന്ന് പ്രേമം സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചു. പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ നീര്‍പാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാര്‍വാലി അധികൃതരാണ് തടഞ്ഞത്. കൂടാതെ പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. പാലത്തിനോടു ചേര്‍ന്നുള്ള സമീപവാസികളാണ് ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറിവരുന്നതായി പറഞ്ഞതോടെയാണ് പാലം അടച്ചത്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; […]

ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു. വയനാട്ടിലെ പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയ കര്‍ണാടക സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന്‌പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐയുടെ ബഹുജന പൊതുയോഗം ഇന്ന് നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോള്‍ […]

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐയുടെ ബഹുജന പൊതുയോഗം ഇന്ന്

കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ ഇന്ന് ബഹുജന പൊതുയോഗം സംഘടിപ്പിക്കും.  സ്‌ക്രീന്‍ഷോട്ട് വിവാദം ഡിവൈഎഫ്ഐക്ക് നേരെ തിരിയുന്നു എന്ന് കണ്ടാണ് ഇന്ന് വടകരയില്‍ ബഹുജന പൊതുയോഗം സംഘടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതാണ് വിവാദത്തില്‍ സംഘടനയെ പ്രതിരോധത്തിലാക്കിയത്. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി സി ഷൈജു […]

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന വഴി സ്‌കൂട്ടറില്‍ എത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നത് പ്രതിയിലേക്ക് പോലീസ് എത്തുന്നത് വൈകിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പ്രതിയായ മാങ്കാവ് സ്വദേശി ഫാസിലിനെ പന്നിയങ്കര പോലീസ് […]

സുരക്ഷ ഉറപ്പാക്കാന്‍ പുതിയ സമിതി ; ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥന

ഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാര്‍.ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. Also Read ; വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം ; വിക്രവണ്ടിയില്‍ വേദി ഒരുങ്ങും ആരോഗ്യപ്രവര്‍ത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ […]

വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം ; വിക്രവണ്ടിയില്‍ വേദി ഒരുങ്ങും

ബെംഗളൂരു: ദളപതി വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടക്കുമെന്ന് സൂചന. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുള്ള നീക്കങ്ങള്‍ സജീവമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ സമ്മേളനത്തിനുള്ള അനുമതി ലഭിച്ചതായാണ് വിവരം. Also Read ; ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം നേരത്തെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്താന്‍ തിരുച്ചിറപ്പള്ളിയില്‍ വേദി നോക്കിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സെപ്റ്റംബര്‍ 5 […]