October 26, 2026

‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി.എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്റെ പേരിലാണ് സന്ദേശം വന്നത്.ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

നിപ ; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും, പാണ്ടിക്കാടും ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരും

മലപ്പുറം: നിപ ബാധിച്ച് 14കാരന്‍ മരിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് എത്തും. 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍ 330 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടും ആനക്കയത്തും നിലവില്‍ നിയന്ത്രണങ്ങള്‍ തുടരും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ […]

ഒരു നേരം കഴിക്കുന്നത് 10 കിലോ ; ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ ഫുഡ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിമാറുന്ന ഒന്നാണ് ഫുഡ് ചലഞ്ചുകള്‍. മലയാളികളുള്‍പ്പെടെയുള്ള ഫുഡ് വ്ളോഗേഴ്സ് ഇപ്പോള്‍ പല തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ നടത്താറുണ്ട്. ഇതുപ്പോലെ ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. Also Read ; മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് പത്ത് മണിക്കൂറിലേറെ ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ കഴിക്കാറുളള […]

മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

ബെംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നദിയിലേക്ക് മാറ്റുമെന്ന് പറഞ്ഞ് കര്‍ണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളില്‍ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തിട്ടുണ്ടെന്നും റോഡിന് മുകളിലായി ലോറിയേയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read ; തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം ‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് […]

തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം

തൃശ്ശൂര്‍ ; മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതിയില്‍നിന്ന് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമെന്ന് സംശയം. എറവ് കപ്പല്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതിക്കാണ് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. Also Read ; തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക് മുംബൈയിലെ ഫെഡെക്‌സ് ഇന്റര്‍ നാഷണല്‍ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് രാഗേഷ് ശുക്ല എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് […]

തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സര്‍ക്കാര്‍സര്‍വീസില്‍ നിലനിന്നിരുന്ന ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമാണ് സുപ്രീംകോടതി അഞ്ചായി കുറച്ചത്. 17 കോടിയോളം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍. Also Read;ഫ്രൈഡേ ദി 13തിലൂടെ ശ്രദ്ധേയനായ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു 2018-ല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ ഓന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന […]

ഫ്രൈഡേ ദി 13തിലൂടെ ശ്രദ്ധേയനായ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു

ഹോളിവുഡ് താരം വിറ്റ്നി റിഡ്ബെക്ക് (79) അന്തരിച്ചു. കാലിഫോര്‍ണിയയിലെ ചാറ്റ്സ്വര്‍ത്തില്‍ ഹോസ്പിസ് കെയറില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ ഫ്രൈഡേ ദി 13 ത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതായിരുന്നു. Also Read ; ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലി ഒഴിവുകള്‍ ദി ബ്രാഡി ബഞ്ച്, സ്റ്റാര്‍ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷന്‍, സ്‌ക്രബ്സ്, ഫിലിസ്, മാഷ്, കാഗ്‌നി & ലേസി, ഹൈവേ ടു ഹെവന്‍, സിസ്റ്റേഴ്സ്, ലിവിംഗ് സിംഗിള്‍, പാര്‍ട്ടി ഓഫ് ഫൈവ് […]

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലി ഒഴിവുകള്‍

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൊത്തം 51 ഒഴിവുകളാണ് ഉളളത്. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://recruitment.itbpolice.nic.in/ ഇല്‍ 2024 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം; അറുപത്തെട്ടുകാരനെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഇയാള്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പൂനെ വൈറോളജി […]

കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം

തൃശൂര്‍ : വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അജ്ഞാതന്‍ ഓടിപ്പോയി. സീനിയര്‍ ക്ലാര്‍ക്ക് വെങ്ങിണിശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് ക്രമിക്കപ്പെട്ടത്. തീ പടരുന്നതിനിടെ, ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അന്‍സാര്‍ അനൂപിന്റെ ജീന്‍സ് വലിച്ചൂരി രക്ഷപ്പെടുത്തി. ഓഫീസിലെ ഫയലുകളും ഏതാനും മരുന്നുകളും കത്തിനശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. Also Read ; വീടായാല്‍ റാങ്ക് വേണം വൈകീട്ട് ആറരയോടെയാണ് സംഭവം. 4ന് ഒപി കഴിഞ്ഞപ്പോള്‍ […]