October 26, 2026

ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും, കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശം നല്‍കി കളക്ടര്‍

മഴ കനക്കുമ്പോള്‍ അവധി ചോദിച്ച് കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കമന്റുകള്‍ കൊണ്ട് നിറയാറുണ്ട്. ഇവര്‍ക്ക് രസകരമായ മറുപടി നല്‍കി ചില കളക്ടര്‍മാരും വാര്‍ത്തയിലിടം പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പത്തനംതിട്ട കളക്ടര്‍ക്ക് അവധിചോദിച്ചുള്ള അപേക്ഷയേക്കാള്‍ കൂടുതല്‍ വന്നത് ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും ഒക്കെയാണ്. കളക്ടര്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. Also Read; നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു മഴയെത്തുടര്‍ന്ന് അവധി ചോദിച്ചുള്ള കുട്ടികളുടെ ഇത്തരം കമന്റുകളെ പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തമാശയായേ കാണാറുള്ളൂ. എന്നാല്‍ […]

നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

തിരുവനന്തപുരം: വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷണ ഇഞ്ചക്ഷന്‍ എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് […]

മൈക്രോസോഫ്റ്റ് പ്രതിസന്ധി, മൂന്നാം ലോക മഹായുദ്ധ സൂചനയോ? കേരളം അതിജീവിച്ചതിങ്ങനെ…

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ് വെയറിന്റെ തകരാര്‍ മൂലം സംഭവിച്ച പ്രതിസന്ധി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായത്. ഇതില്‍ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചതെന്നാണ് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്സ് അറിയിച്ചിരുന്നു. Also Read; കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു എന്നാല്‍, മൈക്രോസോഫ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായാണ് സൈബര്‍ […]

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. […]

ഇത് സാധാരണ മീശയല്ല; മീശയുടെ നീളം 35 അടി

സാധാരണ ഗതിയിലുള്ള മീശയേക്കാള്‍ അധികമുണ്ടെങ്കില്‍ അവരെ നമ്മള്‍ കൊമ്പന്‍ മീശക്കാരനെന്നു വിളിക്കാറുണ്ട്. എന്നാല്‍ ആ മീശ 35 അടിയോളം നീണ്ടുപോയാല്‍ അയാളെ എന്തുവിളിക്കും. ഉത്തരേന്ത്യയിലെ ആഗ്ര സ്വദേശിയും 80 കാരനുമായ രമേഷ് ചന്ദ് കുഷ്വയാണ് ആ മീശക്കാരന്‍. 20 വര്‍ഷം മുമ്പ് ഒരു പുസ്തകത്തില്‍ നീളമുള്ള മീശയുള്ള ഒരാളെ കുറിച്ച് അദ്ദേഹം വായിച്ചു. അന്ന് മുതലാണ് അദ്ദേഹം മീശ വളര്‍ത്താന്‍ തുടങ്ങിയത്. Also Read; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ പേരക്കുട്ടികള്‍ മീശ നശിപ്പിക്കുമോ […]

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ

കോഴിക്കോട്: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ. Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കൃഷ്ണപ്രിയ ഇമെയില്‍ വഴി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അര്‍ജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. അതേസമയം അര്‍ജുനെ കണാതായിട്ട് അഞ്ചാം […]

സ്വകാര്യവല്‍കരണം സൗദി കടുപ്പിക്കുന്നു; ഈ മേഖലകളിലെ തൊഴിലുകള്‍ക്ക് പുതിയ നിയമം, പ്രവാസികള്‍ക്ക് തിരിച്ചടി

സ്വകാര്യവല്‍കരണനയം സൗദി കടുപ്പിക്കുന്നു.സൗദിയിലെ എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ തീരുമാനമാണ് ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നത്. Also Read ; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നല്‍കുന്നതിനുമായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ […]

പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തി

പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തിയാണ് ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്ന കാരകുര്‍ട്ട്. കസാക്കിസ്ഥാന്‍ നഗരമായ അത്റോയിലെ ജനങ്ങളെല്ലാം ഇവയെ പേടിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ചിലന്തികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ ഈ ചിലന്തികളുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടെന്നും 485 ഒട്ടകങ്ങള്‍ക്ക കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അവിടുത്തെ കര്‍ഷകര്‍ക്ക് ഇതുവരെ 65.2 ദശലക്ഷം രൂപയാണ് നഷ്ടമായിട്ടുള്ളത്. Also Read; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് […]

കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂര്‍: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ […]

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് കുന്നിടിഞ്ഞുവീണതിനെ തുടര്‍ന്ന് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയാണ് തുടരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവിടേക്ക് എത്തിയേക്കും. Also Read ; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ മൂന്ന് സ്ഥലത്ത് […]