October 8, 2026

ചെങ്കോട്ട സ്‌ഫോടനം; നടത്താനിരുന്നത് സ്‌ഫോടന പരമ്പര, ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരസംഘം സ്‌ഫോടന പരമ്പര നടപ്പിലാക്കാന്‍ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ സംഘം വെളിപ്പെടുത്തി. ഭീകരസംഘം ഡിസംബര്‍ 6 ന് ദേശീയ തലസ്ഥാന മേഖലയിലെ ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തല്‍. 1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ […]

ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് അപകടം; പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് 3 മണിക്കൂറിന് ശേഷം

ആലപ്പുഴ: അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ കൂറ്റന്‍ ഗര്‍ഡന്‍ തകര്‍ന്ന് വീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് വാനില്‍ ഡ്രൈവര്‍ ഇരുന്ന ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്. […]

അടിയന്തരമായി ഹാജരാകണം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അടിയന്തരമായി ചോദ്യം ചെയ്യലിന് ഹജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് അന്വേഷണ സംഘം. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീയ് അയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് […]

തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരാന്‍ സാധ്യത. രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷ നടത്തുക. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവും പരീക്ഷ നടത്തുവാനാണ് സാധ്യത. 2025 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും; […]

സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടിയും ?

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചന. ബിജെപി നേതാക്കളാണ് മത്സരിക്കാനായി ആവശ്യപ്പെട്ടതെന്ന് മറിയക്കുട്ടി പറഞ്ഞു. അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുക. ‘പാര്‍ട്ടി മത്സരിക്കാന്‍ പറയുന്നുണ്ട്. തീരുമാനമായില്ല. നിലവില്‍ പ്രായത്തിന്റേതായ ആരോഗ്യക്കുറവല്ലാതെ മറ്റ് പ്രശ്നമൊന്നുമില്ല. അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും. 10 വര്‍ഷമായി ഒരാള്‍ ഇവിടെ ഭരിക്കുന്നു. ഇതുവരെ പാവങ്ങള്‍ക്ക് ഒരു മൊട്ടുസൂചിയുടെ ഗുണം ചെയ്തില്ല. […]

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്‌കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. MORE NEWS : : പാക്കിസ്ഥാനില്‍ കോടതി പരിസരത്ത് സ്ഫോടനം, അഭിഭാഷകര്‍ ഉള്‍പ്പടെ 12 മരണം സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും […]

പാക്കിസ്ഥാനില്‍ കോടതി പരിസരത്ത് സ്ഫോടനം, അഭിഭാഷകര്‍ ഉള്‍പ്പടെ 12 മരണം

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് പ്രാഥമിക വിവരം. ഇസ്ലാമാബാദ് കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്. കാന്തയില്‍ ത്യാഗരാജഭാഗവതരെ അപകീര്‍ത്തിപ്പെടുത്തി; ദുല്‍ഖര്‍ സല്‍മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്ഫോടനം നടന്ന സ്ഥലത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവയ്ക്കെല്ലാം കേടുപാടുകള്‍ സംവിച്ചിട്ടുണ്ട്. കോടതിയില്‍ ജോലി ചെയ്യുന്ന […]

കാന്തയില്‍ ത്യാഗരാജഭാഗവതരെ അപകീര്‍ത്തിപ്പെടുത്തി; ദുല്‍ഖര്‍ സല്‍മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: കാന്ത ചിത്രത്തില്‍ എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ത്യാഗരാജഭാഗവതരുടെ കുടുംബം രംഗത്ത്. ത്യാഗരാജഭാഗവതരുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 18ന് കേസ് വീണ്ടും പരിഗണിക്കും. ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവരും: നരേന്ദ്രമോദി സെല്‍വമണി സെല്‍വരാജ് ആണ് […]

ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവരും: നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിംഫുവില്‍ സംസാരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സ്‌ഫോടനം അതീവ […]

വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പറേഷന്റെ കൗണ്‍സില്‍ ഹാളിലെ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി.യോഗം തുടങ്ങിയപ്പോള്‍ തന്നെ 12 യോഗങ്ങളിലെ മിനിറ്റ്‌സ് മേശപ്പുറത്ത് വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മിനിറ്റ്‌സ് ലഭ്യമാക്കാതെ യോഗം തുടങ്ങാനാകില്ലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ മേയര്‍ അജന്‍ഡ വായിക്കാനാവശ്യപ്പെട്ടു. അതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയും ഇതിനിടെ രാജന്‍ പല്ലന്‍ അജന്‍ഡ പിടിച്ചുവാങ്ങി കീറിക്കയുകയും ചെയ്തു. ബഹളത്തിനിടയില്‍ക്കൂടി മേയര്‍ പുറത്തേക്കിറങ്ങി വാഹനത്തില്‍ക്കയറിപ്പോയി. ബഹളങ്ങള്‍ക്കിടയിലും ഭരണപക്ഷം ശാന്തരായി അവരവരുടെ സീറ്റുകളിലിരുന്നു. […]