October 8, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയുടെ മരണം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് മൂലമല്ലമരണം സംഭവച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ഡിഎംഇ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. […]

സഞ്ജു സാംസണെ വലയിലാക്കാന്‍ ചെന്നൈ; പകരം വേറെയാളെ നല്‍കാനും തയ്യാറെന്ന് സിഎസ്‌കെ

ചെന്നൈ: സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. 2026 ഐപിഎല്‍ ലേലത്തിനു മുമ്പ് ട്രേഡ് ഡീല്‍ വഴി താരത്തെ ടീമിലെത്തിക്കാനാണ് സിഎസ്‌കെയുടെ ശ്രമം. 2025 ഡിസംബര്‍ ആദ്യ പകുതിയിലായിരിക്കും താരലേലം. അതിനു മുമ്പ് സഞ്ജുവിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് റപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒരു താരത്തെ രാജസ്ഥാന് പകരം നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട […]

മുഖ്യമന്ത്രി യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍. ത്രിദിന സന്ദര്‍ശനത്തിനായാ് മുഖ്യമന്ത്രി യുഎഇയിലെത്തിയത്. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ കൊട്ടാരത്തില്‍വെച്ചായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണവും നല്‍കി. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു. ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ […]

ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്സണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്സണ്‍ (97) അന്തരിച്ചു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പമായിരുന്നു അദ്ദേഹം ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 1953ല്‍ 24ാം വയസിലായിരുന്നു ജെയിംസ് വാട്സണ്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്. താനും ഫ്രാന്‍സിസിക് ക്രിക്കും […]

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. 1980ല്‍ കോവളത്ത് നിന്നും 1991ല്‍ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. എസ്‌ഐആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി, വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന് നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്. ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി […]

എസ്‌ഐആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി, വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന്

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനായി ഓണ്‍ലൈന്‍ വഴിയുള്ള സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകള്‍ പൂരിപ്പിച്ച് തിരികെ നല്‍കിയെന്നും 13% ത്തോളം എന്യുമറേഷന്‍ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഈ മാസം […]

ഒരു ലക്ഷം വരെ ശമ്പളം, കമ്മീഷന്‍ഡ് ഓഫീസറാകാം, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വന്‍ അവസരങ്ങള്‍

ഇന്ത്യന്‍ എയര്‍ഫോഴ്സ് (IAF) 2026ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. NCC സ്‌പെഷ്യല്‍ എന്‍ട്രി വഴിയും ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സേനയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്‌ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ റിക്രൂട്ട്‌മെന്റില്‍ അപേക്ഷിക്കാനാകൂ. എ എഫ് […]

കേരളത്തില്‍ ബുള്ളറ്റ് ട്രെയിന്‍ വരണം, റെയില്‍വേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തീരുമാനം: സുരേഷ് ഗോപി

കൊച്ചി: ഇന്ത്യയില്‍ ഇത് ബുള്ളറ്റ് ട്രെയന്‍ വരുന്ന കാലമാണ് കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയില്‍വേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു…ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം വന്ദേഭാരത് എന്ന വിപ്ലവ റെയില്‍ ഓപ്പറേഷന്‍ വന്നപ്പോള്‍ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാര്‍ക്ക് പരാതിയുണ്ട്. […]

തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു…ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയ്ക്ക് ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈന്‍മെന്റ്. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. 8 മണിക്കൂര്‍ 40 മിനിറ്റില്‍ ബെംഗളൂരുവില്‍ എത്താം; എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുഖേനയാണ് പദ്ധതി […]

8 മണിക്കൂര്‍ 40 മിനിറ്റില്‍ ബെംഗളൂരുവില്‍ എത്താം; എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരാണസിലായിരുന്ന പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം നവംബര്‍ 11-നാണ് ട്രെയിനിന്റെ സാധാരണ […]