October 17, 2026

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ഈ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന് വനം വകുപ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയില്‍ നിന്ന് തിരിച്ചുപോയത്. Also Read; പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം കഴിഞ്ഞ ദിവസം തൃശൂരിലെ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞിരുന്നു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി […]

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. അതേസമയം നാളത്തെ യോഗത്തിലേക്ക് ഇ പി ജയരാജന്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. Also Read; കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഐഎം […]

കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം നടന്നത്. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. Also Read; ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക് സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ […]

ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു. ബംഗാളിലെ ദുര്‍ഗാപുരിലാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത ബാനര്‍ജി സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ഹെലികോപ്ടറിനുള്ളിലേക്ക് വീഴുകയായിരുന്നു. മമതയ്ക്ക് നേരിയ പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ദുര്‍ഗാപുരില്‍നിന്ന് അസന്‍സോളിലേക്ക് പോകാന്‍ ഹെലികോപ്ടറില്‍ കയറുന്നതിനിടെയാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത സീറ്റിലേക്ക് ഇരിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ […]

ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട പരിഗണനക്ക് ശേഷം നിയമസഭാ ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്. വിവാദങ്ങള്‍ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്.അതേസമയം സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. Also Read ; പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇടുക്കിയിലെ കര്‍ഷകര്‍ […]

പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

പേരാമ്പ്ര : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്. Also Read; സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് […]

സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം

മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍, അടല്‍ സേതു) നിന്നും കോടികള്‍ സ്വന്തമാക്കി സര്‍ക്കാര്‍. ഗതാഗതത്തിനായി ഈ പാലം തുറന്നുനല്‍കി 100 ദിവസം പിന്നിട്ടതോടെ ടോള്‍ നിരക്കായി മാത്രം ഇതുവരെ ലഭിച്ചത് 38 കോടി രൂപയെന്ന് അനൗദ്യോഗിക കണക്ക്. Also Read; ദളപതി 69 ല്‍ അനിരുദ്ധ് രവിചന്ദറും പുതിയ അപ്‌ഡേറ്റ് പുറത്ത് ഏറെ തിരക്കുള്ള മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ട് ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ ദൂരമുള്ള കടല്‍പ്പാലം ജനുവരി […]

ദളപതി 69 ല്‍ അനിരുദ്ധ് രവിചന്ദറും പുതിയ അപ്‌ഡേറ്റ് പുറത്ത്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നായകാനുകുന്ന ദളപതി 69 വീണ്ടും ചര്‍ച്ചയില്‍ ഇടം പിടിക്കുകയാണ്. നേരത്തെ തന്നെ ഏറെ ചര്‍ച്ചാ വിഷയമായ ഒരു സിനിമയായിരുന്നു ദളപടി 69. വിജയ് മുഴുവന്‍ സമയം രാഷ്ടീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്‍ക്കാലം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും അതുകൊണ്ട് തന്നെ ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നായിരുന്നു റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഒറ്റുനോക്കുകയാണ്.നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകന്‍ അനിരുരുദ്ധ് രവിചന്ദറും […]

‘ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പത്മജക്ക് പുറത്തിറങ്ങി നടക്കാനാവില്ല ‘; ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തില്‍ മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലവിലെ കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പത്മജയ്ക്ക കടുത്ത ഭാഷയില്‍ തന്നെ മറുപടി കൊടുത്തതും. എനിക്കൊരു അച്ഛന്‍ ഉണ്ട് അദ്ദേഹത്തിന്റെ പേര് കരുണാകരന്‍ അല്ലെന്നും ഉണ്ണിത്താന്‍ പറയുകയുണ്ടായി. മരിക്കുന്നതു വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.അത് ഇനി പാര്‍ട്ടി ഒന്നും തന്നില്ലെങ്കിലും പാര്‍ട്ടിയില്‍ […]

ഇ പി , ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍

ആലപ്പുഴ: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുളള കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ടുകെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്നാല്‍ പ്രകാശ് ജാവ്‌ദേക്കറെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കെ സി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണെന്നും അത് പുറത്തായപ്പോളഅ# ജയരാജനെ ബലിയാടാക്കിയാതാണെന്നും കെ സി പറഞ്ഞു. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും. ഇരുകൂട്ടരും ഇതില്‍ മറുപടി പറയണമെന്നും […]