October 16, 2026

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക്. തുടര്‍ച്ചയായി പാര്‍ട്ടിയേയും മുന്നണിയേയും ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാളുകളില്‍ തന്നെ കണ്‍വീണറുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. Also Read ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച ഇന്നലെ വോട്ട് ചെയ്തതിനുശേഷം മുഖ്യമന്ത്രി […]

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്ര ട്ടേറിയറ്റ് ഈ തിങ്കളാഴ്‌ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും ഈ പ്രധാന ചർച്ച. ഇതിനിടെ, ബി.ജെ.പി കുറുമാറ്റ വിവാദത്തിൽ പെട്ട ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കുട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാ ര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ […]

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം 

ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 87 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പലത്തിൽ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍  ആയി […]

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്‍.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. Also Read; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് […]

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുക. Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍ ഹജ്ജ് പെര്‍മിറ്റ് ലഭിച്ചതായി അറിയിപ്പ് […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. Also Read; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല, ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം – വി.ഡി. സതീശന്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. […]

സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല, ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം – വി.ഡി. സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതിനെക്കുറിച്ച് അന്വേഷിക്കണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. Also Read; അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ആര്?; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആറുമണിക്ക് മുന്‍പ് […]

അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ആര്?; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള എല്ലാ മണ്ഡലങ്ങളുടെയും കാര്യത്തില്‍ ചര്‍ച്ചകള്‍ ഇന്ന് നടക്കും. മത്സര സാധ്യത തള്ളാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാര്‍ത്ഥി എന്നാണ് സൂചന. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഴുവന്‍ കണ്ണുകളും അമേഠി, റായ്ബറേലി മണ്ഡലങ്ങളിലാണ്. Also Read; കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, […]

കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശി ആയ ആള്‍ മരിച്ചു്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read; പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിവരം […]

പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു. Join with metro […]