October 16, 2026

LIVE UPDATES : വോട്ട് ചെയ്ത് സ്ഥാനാർഥികൾ, ബൂത്തിൽ സംഘർഷം, പോളിംഗ് ഉയരുന്നു

സംസ്ഥാനത്ത് 19.06 ശതമാനം പോളിങ് വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി (10.15 AM ലെ കണക്ക്) പോളിങ് ശതമാനം മണ്ഡലം തിരിച്ച് 1. തിരുവനന്തപുരം-18.68 2. ആറ്റിങ്ങല്‍-20.55 3. കൊല്ലം-18.80 4. പത്തനംതിട്ട-19.42 5. മാവേലിക്കര-19.63 6. ആലപ്പുഴ-20.07 7. കോട്ടയം-19.17 8. ഇടുക്കി-18.72 9. എറണാകുളം-18.93 10. ചാലക്കുടി-19.79 11. തൃശൂര്‍-19.31 12. പാലക്കാട്-20.05 13. ആലത്തൂര്‍-18.96 14. പൊന്നാനി-16.68 15. മലപ്പുറം-17.90 16. കോഴിക്കോട്-18.55 […]

ജയരാജന്റെ ബി ജെ പി പ്രവേശനം 90% പൂര്‍ത്തിയായിരുന്നു; വാട്‌സാപ് സന്ദേശവും വിമാന ടിക്കറ്റും പുറത്തുവിട്ട് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: ബി ജെ പിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ പി ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബി ജെ പി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ […]

തൃശൂര്‍ വേണം, പകരം ലാവ് ലിന്‍ കേസ് ഒഴിവാക്കും; ഇ പി ജയരാജനോട് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജയിക്കാന്‍ സഹായിച്ചാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇ പിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ വീട്ടില്‍ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് […]

വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ മമിത ബൈജുവിന് വോട്ടില്ല ഗയ്സ്

കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത യുവനടി മമിത ബൈജുവിന് വോട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിംഗ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ. ബൈജു അറിഞ്ഞത്. സിനിമാത്തിരക്കുകള്‍ കാരണമാണ് വോട്ട് ഉറപ്പിക്കാന്‍ കഴിയാതെ പോയതെന്ന് ഡോ.ബൈജു പറഞ്ഞു. വോട്ടര്‍മാരെ ബോധവത്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് […]

ഹോര്‍ലിക്‌സ് ഇനി മുതല്‍ ഹെല്‍ത്തി ഡ്രിങ്ക്‌സ് അല്ല; ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ് എന്നറിയപ്പെടും

കാലാ കാലങ്ങളായി ഹെല്‍ത്തി ഡ്രിങ്ക്‌സ് എന്ന പേരിലറിയപ്പെടുന്ന ഹോര്‍ലിക്‌സ് ഇനി മുതല്‍ ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ് എന്നായിരിക്കും അറിയപ്പെടുക.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളോട് ഹെല്‍ത്തി ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍ ഫംഗ്ഷണല്‍ ന്യൂട്രീഷന്‍ ഡ്രിങ്ക്‌സ് എന്ന് പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ ഈ പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി കുറഞ്ഞു. സെന്‍സെക്‌സില്‍ ഏറ്റവും […]

മാസപ്പടി കേസില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യുകുഴല്‍ നാടന്‍; കേസില്‍ അടുത്തമാസം മൂന്നിന് വിധി പറയും

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ വീണാ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനായ മാത്യു കുഴല്‍ നാടന്‍ കേസുമായി ബന്ധപ്പെട്ട മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി.സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനിട്‌സ് ഉള്‍പ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയില്‍ നടന്നത് പ്രളാന്തരമുള്ള മണ്ണ് മാറ്റമല്ല മറിച്ച് ഖനനമാണെന്ന് കുഴല്‍ നാടന്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും കുഴല്‍ നാടന്‍ ഹാജരാക്കി. Also […]

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സില്‍ പങ്കുവച്ചു; ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്ത ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം പ്രകടനപത്രികയാണെന്ന മോദിയുടെ പരാമര്‍ശമാണ് ബിജെപി എക്‌സില്‍ പങ്കുവച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു മല്ലേശ്വരം പോലീസ് കേസെടുത്തത്.മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. Also Read; ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു അതിനിടെ […]

ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

പാട്‌ന: ബീഹാറില്‍ ജെഡിയു യുവ നേതാവായ സൗരഭ് കുമാര്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സൗരഭിനെ കൊലപ്പെടുത്തിയത്. കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൗരഭും സുഹൃത്ത് മുന്‍മുന്‍ കുമാറും. ഇതിനിടയിലാണ് അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തത്. Also Read ; തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും സുഹൃത്ത് മുന്‍മുന്‍ കുമാറിന് നേരെ മൂന്നുവട്ടവുമാണ് വെടിയുതിര്‍ത്തത്.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍മുന്‍ ഇപ്പോഴും ചികിത്സയില്‍ […]

തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ ബിജെപിക്കെതിരെയുഴള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അതിന്റെ പേര് ബ്രൂണോ എന്നാണ്. അത് പോലും ബിജെപിയില്‍ ചേരില്ലെന്നാണ് സുധാകരന്റെ പ്രതികരണം.കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് സുധാകരന്‍ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പ്രതികരിച്ചു. വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിന് അറിയാമെന്നും […]

പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍… ശ്രദ്ധിക്കാം ഇവയെല്ലാം..

വോട്ടവകാശം ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും സുപ്രധാന അവകാശമാണ്. പരമാവധി നേരത്തെ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ് നടക്കുക. പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെയാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. Join with metro post : പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി  വോട്ടുയന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരം വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ടുമെന്റിന് മുന്നിലെത്തുമ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് […]