October 16, 2026

‘അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു’; സഹോദരിയെ കൊന്ന് കുഴിച്ചുമൂടിയ ബെന്നിയെ ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ റോസമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ സഹോദരന്‍ ബെന്നി (63) പൊലീസിന്റെ പിടിയിലായിരുന്നു. റോസമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. Also Read ;ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍ സഹോദരിയെ കൊന്നതിന് കാരണമായി മൂന്ന് കാരണങ്ങളാണ് ബെന്നി പൊലിസിനോട് പറഞ്ഞത്. 60-ാം […]

ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍

തായ്‌പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ചിലത് തയ്വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നുഈ ഭൂചലനങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. Also Read ;തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു ഏപ്രില്‍ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തയ്വാനിലുണ്ടായത്. […]

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീണകാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഈ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിന് ഇടയില്‍ ആണ് ആന ചരിഞ്ഞത്. Also Read ; പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഈ ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണ് അത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ജെസിബി […]

പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികള്‍ ലഭിച്ചിട്ടും പ്രതികരിക്കാതെ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍. മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പരാതി പ്രവാഹവും തെരുവില്‍ ഉള്ള പ്രതിഷേധവും പ്രതിപക്ഷം തുടരും. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാല്‍ ഒരു പരിധിക്ക് അപ്പുറം വിഷയം ഉയര്‍ത്തണ്ട എന്ന നിലപാടും […]

പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കമ്മീഷന്‍ നിഷ്പക്ഷമല്ലെന്ന് പ്രതിപക്ഷം

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലാണ് വിവാദ പരാമര്‍ശം നടത്തിയത്.മുസ്ലീംങ്ങളെന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് എല്ലാ സമ്പത്തും മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന മോദിയുടെ വാക്കുകള്‍ ചൂണ്ടികാണിച്ചാണ് മോദി വര്‍ഗീയത പരത്തുന്നു എന്ന് പ്രതിപക്ഷം പറഞ്ഞത്.ഇത്തരം വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും മോദിക്കെതിരെ ശക്തമായ നടപടി കമ്മീഷന്‍ എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. Also Read ; തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ […]

തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ മുരളീധരന്‍, സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം

തൃശ്ശൂര്‍: തൃശൂര്‍ പൂരം കുളമാക്കിയത് പോലീസാണെന്ന് യുഡ്എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിലവിലെ അന്വേഷണം പര്യാപ്തമല്ലെന്നും കമ്മീഷണര്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന അറിയേണ്ടതുണ്ടെന്നും അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. Also Read ; ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി […]

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

തിരുവന്തപുരം: ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഓഫീസര്‍ക്കാണ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. Also Read ; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു പക്ഷേ കോടതി ഇത് […]

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്. Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി കഴിഞ്ഞ തവണ 19 […]

ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വന്നു. Also Read; എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മാത്രമായിരുന്നു 65 വയസിന് മുകളിലുള്ളവര്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് നല്‍കിയിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്ലാ ഇന്‍ഷുറന്‍സ് […]

എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. Also Read ;ഇന്ത്യക്ക് അഭിമാനമായി ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്്; കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍ കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. […]