October 16, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി ബസുകള്‍

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആര്‍ടിസി ഈ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്. Also Read ;വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, […]

വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

മാനന്തവാടി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കാനിരിക്കെ വയനാട് കമ്പമലയില്‍ നാലംഗ സംഘം എത്തി. ഇന്ന് രാവിലെയാണ് ഈ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്. കമ്പമലയിലെ ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തോട്ടം തൊഴിലാളികളോട് അടക്കമുള്ളവരോട് ആഹ്വാനം ചെയ്തു. Also Read ; യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം 10 മിനിറ്റോളം ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ചെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനും ഉണ്ടായിരുന്നതായി […]

യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെകാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലില്‍ എത്താന്‍ പ്രേമകുമാരിക്ക് നിര്‍ദേശം നല്‍കി. 12 വര്‍ഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. Also Read; രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ […]

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട് നിന്ന പരസ്യ പ്രചാരണത്തിനൊടുവില്‍ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്. Also Read; രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറില്‍ […]

രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം വിമര്‍ശിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരവസരവും മുന്നണികള്‍ പാഴാക്കാറില്ല. അത്തരത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.രാഹുല്‍ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം.ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ കടന്നാക്രമിച്ചു. Also Read ; താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് […]

താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈറ്റ് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Also Read ; വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് […]

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നും സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ണ്ണമാക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി […]

വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് ഒടിടിയിലേക്ക്

വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം ദി ഫാമിലി സ്റ്റാര്‍ വേഗം തന്നെ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. Also Read ; കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് ഏപ്രില്‍ അഞ്ചിനാണ് ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പരശുറാം സംവിധാനം […]

കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നടപടി കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എം എം വര്‍ഗീസ് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വര്‍ഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങള്‍ […]

നല്ല ശമ്പളത്തില്‍ കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ഇപ്പോള്‍ റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്-I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ISRO തിരുവനന്തപുരത്ത് ജോലി മൊത്തം 03 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം […]