October 16, 2026

ജാഗ്രത ; അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. Also Read ;ലോക്സഭാ തിരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളില്‍ വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ […]

ലോക്സഭാ തിരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളില്‍ വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ഈ ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. Also Read ;കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം അരുണാചല്‍പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാര്‍ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുര്‍ (രണ്ട്), രാജസ്ഥാന്‍ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാള്‍ (മൂന്ന്), ഉത്തര്‍പ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, […]

കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം

തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള വര്‍ണാഭമായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയത്തിന് തുടക്കമായി.ആനപ്പുറത്തേറാന്‍ കാത്തിരിക്കുന്ന വ്യത്യസ്തമായ കുടകള്‍, വേനല്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങാന്‍ അണിഞ്ഞൊരുങ്ങിയ നെറ്റിപ്പട്ടങ്ങള്‍, ഒട്ടേറെ പീലിക്കണ്ണുകള്‍ ചേര്‍ത്തൊരുക്കിയ ആലവട്ടങ്ങള്‍,കാറ്റില്‍ പാറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെഞ്ചാമരങ്ങള്‍ എന്നിവയും ആനയാഭരണങ്ങളുടെ ശേഖരവുമായാണ് ഇത്തവണത്തെ ആനച്ചമയ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്.തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റേത് സ്വരാജ് റൗണ്ടിലെ ക്ഷേത്ര അഗ്രശാലയിലുമാണ്. ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ചമയ പ്രദര്‍ശനം ഉണ്ടായിരിക്കുക.വേനല്‍ ചൂടിനെ പോലും വകവെക്കാതെ […]

സുരക്ഷയില്‍ അടിമുടി മാറ്റം; തിരക്ക് നിയന്ത്രണം കടുകട്ടി, കുടമാറ്റത്തിന് ജനങ്ങളെ പ്രത്യേകം ക്രമീകരിക്കും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇതുവരെ കാണാത്തത്ര സുരക്ഷയൊരുക്കി കേരളാ പോലീസ്.കുടമാറ്റ സമയത്ത് എങ്ങനെ ജനത്തെ വടം കെട്ടി നിയന്ത്രിക്കാം, വടം അഴിച്ചുമാറ്റി പൂരപ്രേമികളെ എങ്ങനെ പ്രവേശിപ്പിക്കണം തുടങ്ങിയവയെല്ലാം സേനാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തൃശൂര്‍ ജില്ലാ കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്തി. തെക്കേഗോപുരനടയിലും പരിസര പ്രദേശങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമിലുമായി ഡ്യൂട്ടിക്ക് വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 2 മണിക്കൂറോളമാണ് ട്രയല്‍ റണ്‍ നടത്തിയത്. Also read ; പൂര ലഹരിയിലേക്ക് തൃശൂര്‍; […]

BEL എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റൂഷനില്‍ നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. BEL എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റൂഷന്‍ ഇപ്പോള്‍ നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍,പ്രൈമറി ടീച്ചര്‍,ടെംപററി ലക്ചര്‍,ഗ്രാഡ്യൂയേറ്റ് പ്രൈമറി ടീച്ചര്‍,കോ-സ്‌കോളസ്റ്റിക് ടീച്ചര്‍,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,ഓഫീസ് അസിസ്റ്റന്റ്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ജോലി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ BEL Educational Institute ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. […]

വീണത് ഡ്രൈവര്‍ കണ്ടില്ല, കാറില്‍ നിന്നിറങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതേ കാര്‍ കയറി മരിച്ചു

ഹരിപ്പാട് : കാറില്‍ നിന്നിറങ്ങുന്നതിനിടയില്‍ വീണുപോയയാള്‍ അതേ കാര്‍ ദേഹത്തു കയറി മരിച്ചു. ഇടുക്കി ഉപ്പുതറയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മുട്ടം വലിയകുഴി നെടുതറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ശ്രീലാലിന്റെ വീട്ടുമുറ്റത്താണു ഈ സംഭവം നടന്നത്. കാറോടിച്ചിരുന്ന കായംകുളം സ്വദേശിയും ശ്രീലാലിന്റെ അടുത്തസുഹൃത്തും ബന്ധുവുമായ സാബുദത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. Also Read ; ദുബൈയില്‍ മഴ നിര്‍ത്താതെ തുടരുന്നു; നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇപ്രകാരം […]

ദുബൈയില്‍ മഴ നിര്‍ത്താതെ തുടരുന്നു; നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു

കൊച്ചി: ദുബൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. Also Read; കളിക്കുന്നതിനിടെ മൂന്നാംനിലയില്‍നിന്ന് വീണ 13 വയസ്‌ക്കാരി മരിച്ചു; നാലുവയസ്സുകാരി ചികിത്സയില്‍ രാവിലെ 10.30 ന് ദുബൈയിക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ […]

കളിക്കുന്നതിനിടെ മൂന്നാംനിലയില്‍നിന്ന് വീണ 13 വയസ്‌ക്കാരി മരിച്ചു; നാലുവയസ്സുകാരി ചികിത്സയില്‍

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിനിയാണ് നിഖിത. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. Also Read ;പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ […]

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. Also Read ; ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ? കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്ളാസില്‍ പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്. ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം […]

ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ?

യുഎഇ: കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്. അതിനാല്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോള്‍ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധര്‍. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്. Also Read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ […]