October 16, 2026

റിയാസ് മൗലവി കേസ്; പ്രതികള്‍ വിചാരണ കോടതി പരിധി വിടരുതെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്.വിചാരണ കോടതി തെളിവുകള്‍ ശരിയായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മൂന്ന് പ്രതികളും 7 വര്‍ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസിലെ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. അപ്പീല്‍ ഹര്‍ജി വേനലവധിക്ക് ശേഷമായിരിക്കും ഹൈക്കോടതി […]

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു, കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.രാജ് കുമാറിന്റെ രാജി ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ ഇതുവരെയും കെജ്‌രിവാളിനായിട്ടില്ല എന്നതും ഡല്‍ഹിയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ സൂചനയാണ്.ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്.ഇത്തരം പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമെന്ന കാര്യവും തള്ളിക്കളയാനാകില്ല.രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്കയും ആം ആദ്മി ക്യാമ്പിലുണ്ട്.ഈ സാഹചര്യം […]

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി.കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.ഹൈക്കോടതി വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും കെ ബാബു ആവശ്യപ്പെട്ടു.തൃപൂണിത്തറ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താന്‍ അയ്യപ്പന്റെ ചിത്രം വച്ച് സ്ലിപ് അടിച്ചിട്ടില്ലായെന്നും എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു എന്നുമാണ് കെ ബാബു […]

പേര് മാറ്റല്‍ വിവാദത്തില്‍ ഉറച്ച് സുരേന്ദ്രന്‍; സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്നാക്കണമെന്നാവശ്യം

കോഴിക്കോട്:സുല്‍ത്താന്‍ ബത്തേരി എന്ന പേര് മാറ്റി ഗണപതിവട്ടം എന്നാക്കണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും ഈ വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍, വിഷു റിലീസുകള്‍ക്ക് […]

മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍, വിഷു റിലീസുകള്‍ക്ക് കനത്ത തിരിച്ചടി

ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ചു. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പിവിആര്‍ന്റെ ഈ തീരുമാനം. ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍-ഐനോക്‌സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല. ഇന്ന് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ടാകില്ല. Also Read ;സ്വര്‍ണമേ […]

സ്വര്‍ണമേ ഇതെങ്ങോട്ട് ? സംസ്ഥാനത്ത് ഇന്നും വില റെക്കോര്‍ഡില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്.ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.കഴിഞ്ഞ ദിവസം ഒറ്റ ദിവസം തന്നെ രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.ആദ്യം കൂടിയത് 80 രൂപയും രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്. Also Read ; കേരളത്തില്‍ വൈദ്യുതി […]

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം : കേരളത്തിലെ നിലവിലെ കാലാവസ്ഥ വ്യതിയാനവും ക്രമാതീതമായി ഉയരുന്ന ചൂടും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നത്.പക്ഷേ നിലവിലെ സ്ഥിതി രൂക്ഷമായാല്‍ ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് കണ്ടെത്തല്‍.ഇന്നലെ മാത്രം 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. Also Read ;അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍ പാലക്കാട് ഇന്നലെ താപനില […]

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍

ഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അമേഠിയിലും റായ്ബറേലിയിലും സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുകയുളളു എന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍.ഇതിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്.രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.അങ്ങനെയെങ്കില്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് സൂചന.അതേസമയം റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പിസിസി അറിയിച്ചു. Also Read ;പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ […]

പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം

പാരീസ്: പാരീസില്‍ നടന്ന ആവേശപ്പോരില്‍ പിഎസ്ജിക്കെതിരെ ബാഴ്സലോണയ്ക്ക് വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകമയ പാരീസില്‍ പരാജയപ്പെടുത്താന്‍ ബാഴ്സയ്ക്ക് സാധിച്ചു. പിഎസ്ജിയുടെ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും വിജയ ഗോള്‍ നേടി കളിയിലെ താരമായയ് കിസ്റ്റന്‍സണാണ്. Also Read ;കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം മത്സരത്തില്‍ ബാഴ്സയാണ് ആദ്യം ലീഡെടുത്തത്. […]

കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം

കേരള സര്‍ക്കാരിന്റെ കീഴില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ Analyst Grade-III തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അനലിസ്റ്റ് ഗ്രേഡ് 3 പോസ്റ്റുകളിലായി മൊത്തം Anticipated Vacancies ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല […]