October 16, 2026

പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. പോലീസ് പിടികൂടിയവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞത്. എന്നാല്‍ അമല്‍ ബാബു, മിഥുന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് നേതൃത്വത്തിന്റെ പുതിയ നിലപാട്. എന്നാല്‍ ഇവര്‍ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ […]

മൈക്കിന് മുഖ്യനോട് എന്താണിത്ര വൈരാഗ്യം ; വീണ്ടും വില്ലനായി മൈക്ക്

പത്തനംതിട്ട: മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും വില്ലങ്ങുതടിയായി മൈക്ക്. അടൂരില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തുടക്കം മുതലേ മൈക്കിന് പ്രശ്‌നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതലേ മൈക്കില്‍ നിന്നും ചില അപശബ്ദങ്ങള്‍ വന്നു തുടങ്ങി. പ്രസംഗം ആരംഭിച്ച് 8 മിനിട്ട് പിന്നിട്ടപ്പോഴായിരുന്നു മൈക്ക് പൂര്‍ണമായി പ്രശനമുണ്ടാക്കിയത്. ഇതോടെ മൈക്ക് ഒഴിവാക്കിയാണ് ബാക്കി സമയം അദ്ദേഹം സംസാരിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രിതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ മുഖ്യമന്ത്രിയും മൈക്കും […]

രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. Also Read ; കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും […]

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത

തൊടുപുഴ: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായി നടത്തിയതായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. ഇത്തവണ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവജനങ്ങളിലും ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു. കേരളത്തില്‍ ഇപ്പോഴും ലൗജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലുമാണ് വിഷയം എടുത്തതെന്നും കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന […]

പ്രധാനമന്ത്രി തനി തറ ആര്‍എസ്എസുകാരന്‍, രാഹുല്‍ ഗാന്ധി വിസിറ്റിങ്ങ് പ്രൊഫസര്‍: എം വി ഗോവിന്ദന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കോടികള്‍ കിട്ടാനാണ്. ഇവിടെ ബിജെപി ജയിക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇലക്ടറല്‍ ബോണ്ടില്‍ കോടതി വിധി വന്നപ്പോള്‍ കുചേലന്റെ അവില്‍ പൊതി വാങ്ങിയ ശ്രീകൃഷ്ണനെതിരെ കോടതി കേസ് എടുക്കുമോ എന്നാണ് നരേന്ദ്ര മോദി ചോദിച്ചത്. തനി തറ ആര്‍എസ്എസുകാരനല്ലാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ എന്നാണ് എംവി ഗോവിന്ദന്‍ ചോദിച്ചത്. Also Read ; പാനൂര്‍ […]

പാനൂര്‍ ബോംബ് സ്‌ഫോടനം ; മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ടെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.നേതാക്കളുടെ ഇത്തരം നടപടി സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ശനത്തിന്റെ അര്‍ത്ഥം അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളോട് മൃദുസമീപനം ഉണ്ടെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബ് നിര്‍മ്മാണം അംഗീകരിക്കാവുന്ന ഒന്നല്ല , നാട്ടില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല ഇതിനെതിരെ ശക്തമായ […]

റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍

ജയ്പൂര്‍: റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്. 150 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്‍ റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ […]

നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി നേടാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. RITES ലിമിറ്റഡ് ഇപ്പോള്‍ സൈറ്റ് എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍, ഡിസൈന്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് / കണ്‍ട്രോള്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൈറ്റ് സര്‍വേയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ ഉള്ളവര്‍ക്ക് റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല […]

സ്‌ഫോടനത്തിലുള്‍പ്പെട്ടവരെ കുടുംബം തള്ളി, സന്ദര്‍ശനത്തിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയില്ലെന്നും കെകെ ശൈലജ

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് മുന്‍ മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ പറഞ്ഞു.ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും ശൈലജ മാധൃമങ്ങളോട് പറഞ്ഞു. Also Read ; സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍ നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്, സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, […]

സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍

തൃശ്ശൂര്‍: സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം പാര്‍ട്ടിക്ക് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക് ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ് ആദായനികുതി കണക്കില്‍ കാണിച്ചത്. […]