October 16, 2026

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്. കടമ്പിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മര്‍ദനത്തില്‍ മരിച്ചത്.പാഴിയോട് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഈ സംഭവം. Also Read ;പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍ ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ […]

പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍. Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ […]

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. Also Read ; മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം. ഹനിയയുടെ […]

മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്. Also Read ; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. Also Read ; മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍ തെരഞ്ഞെടുപ്പ് സമയത്ത് […]

മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. Also Read ; കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് […]

കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം

കൊച്ചി :സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍ കോടതികളില്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാനും അനുമതി നല്‍കി.കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെയാണ് ഈപ്രമേയം നിലവിലുണ്ടാകുക.വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് […]

കോടതിയലക്ഷ്യകേസില്‍ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: പതഞ്ജലിയുടെ കോടതിയലക്ഷ്യകേസില്‍ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി.പതഞജ്‌ലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി.ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തി.അതുകൊണ്ട് തന്നെ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി.അതേ സമയം കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് […]

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് റിപ്പോര്‍ട്ട്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്.അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.മൂന്ന് കോടതിയിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്നും,അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് പരിശോധിച്ചതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ട്. Also Read ;മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി 2018ല്‍ അങ്കമാലി മജിസ്‌ട്രേറ്റ് മെമ്മറി കാര്‍ഡ് സ്വകാര്യ […]

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി

കൊച്ചി: വിവാദമായ മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തോമസ് ഐസക്കിന് ആശ്വാസം.തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇ ഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു.സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലായെന്നും എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസകിനോട് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.അത് പക്ഷെ ഇപ്പോള്‍ തന്നെ വേണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.ഇത് സംബന്ധിച്ചുള്ള തോമസ് […]