October 15, 2026

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി

ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷ എഴുതി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ദൗസ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ റോഷന്‍ ലാല്‍ മീണ 16 സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകളുമടക്കം […]

തോല്‍വിക്ക് പിന്നാലെ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ

ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 106 റണ്‍സിന് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും പണികിട്ടി. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയാണ് വിധിച്ചിരിക്കുന്നത്. ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് റിഷഭിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. റിഷഭ് പന്ത് മാത്രമല്ല പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഇംപാക്ട് പ്ലെയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ […]

വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി…

വിവാഹത്തിന് എന്ത് വെറൈറ്റി കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. അതിനായി പൂവുകള്‍ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിലല്ലാതെ വരനെ കുതിരപ്പുറത്തും ആനപുറത്തും വരെ എത്തിക്കാറുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. Also Read ; ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍ വൈറലായ വീഡിയോയില്‍ വരന്‍ കടന്നുവരുന്നത് ഒരു കാറില്‍ തന്നെയാണ്. പക്ഷേ കാറിന്റെ അലങ്കാരമാണ് ചര്‍ച്ചയാകുന്നത്. വിവാഹവേദിയിലേക്ക് കാര്‍ കടന്നുവരുന്നത് കണ്ടാല്‍ ഒരു […]

ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല്‍ നായരാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. Also Read ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. […]

കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു

ബംഗളുരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ലച്യാന ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് പതിനെട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. Also Read  ; രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സ്വാതിക് അടപ്പില്ലാത്ത കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് […]

രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായി സ്മൃതി ഇറാനി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയെയും ഇന്‍ഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. Also Read ;കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി ‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’ എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ […]

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Various Govt. Owned Companies /Corporations /Boards / Authorities/Societies ഇപ്പോള്‍ Driver cum Office Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റുകളിലായി മൊത്തം Various ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം […]

ഇനി സ്റ്റാറ്റസിലും ടാഗ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഏറ്റവും കൂടുതല്‍ ആളുകള്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വാട്‌സ്ആപ്പ് അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു പുതിയ അപ്‌ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചര്‍ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ […]

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 50 രൂപ കൂടി 6460 രൂപയായും പവന് 51,680 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. രണ്ടുദിവസത്തിനിടെ സ്വര്‍ണവില പവന് കൂടിയത് 1000 രൂപയാണ്. 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 കടന്നിരുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഉത്സവത്തിനിടെ കത്തിക്കുത്ത്; ഒരാള്‍ക്ക് ദാരുണാന്ത്യം

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്. Also Read ; ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം നടന്നത്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Join with metro post […]