October 15, 2026

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒരുക്കിയിട്ടുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പയിൽ നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. Also Read ; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ മൂപ്പെനാട് റിപ്പൺ തലയ്ക്കൽ ഗ്രൗണ്ടിലാണ് രാവിലെ രാഹുൽ എത്തുക. 11 […]

റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോളും അമേഠിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളില്ല. പട്ടികയില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്. Also Read; ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ് ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ […]

ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ്. പുറത്തുവന്ന ശബ്ദരേഖ കെട്ടുകഥയാണെന്നും തനിക്ക് ജയരാജ് കൈമളിനെ അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. Also Read ; പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റുമായി വീട്ടിലെത്തും; വീട്ടില്‍ വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ അവസാന ദിവസം ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ 2019ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തല്‍. ജയരാജ് കൈമളിന്റെ പുറത്ത് വന്ന ശബ്ദ […]

പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റുമായി വീട്ടിലെത്തും; വീട്ടില്‍ വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ രണ്ടാണ്. ഇതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. Also Read ;പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്, കലക്ടര്‍ വിശദീകരണം തേടി അപേക്ഷകര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് […]

പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്, കലക്ടര്‍ വിശദീകരണം തേടി

കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് വ്യക്തമാക്കിയാണ് കലക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എളമരം കരീ ഉള്‍പ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. Also Read;വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു; ബെന്യാമിനും ബ്ലെസിക്കുമെതിരെ ഞാന്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് നജീബ് ‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ […]

വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു; ബെന്യാമിനും ബ്ലെസിക്കുമെതിരെ ഞാന്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് നജീബ്

മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ഈ നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയിറങ്ങിയിട്ട് ദിവസങ്ങളാകുന്നേതയുള്ളു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമക്കും ബ്ലെസിക്കും ബെന്യാമിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നജീബ്. Also Read ; തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് ബ്ലെസിയുടെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വിവാദങ്ങള്‍ തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു എന്നാണ് നജീബ് പറയുന്നത്. […]

തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് ചേക്കേറി. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തങ്കമണി ദിവാകരന്‍ മത്സരിച്ചിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി. Also Read ; 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ് ജയരാജ് കൈമള്‍ സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് […]

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ് ജയരാജ് കൈമള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ് ജയരാജ് കൈമള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ 2019ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ വെളിപ്പെടുത്തിയത്. 2019ല്‍ എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എല്‍ഡിഎഫിന് വേണ്ടി എ സമ്പത്തുമാണ് ആറ്റിങ്ങലില്‍ മത്സരിച്ചിരുന്നത്. Also Read; വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി 2019ല്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ ബിജെപി […]

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനാണ് ഡല്‍ഹിയില്‍ എത്തിയത്. Also Read ; ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന നേരത്തെ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ […]

ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന

ന്യൂഡല്‍ഹി: എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനക്ക് ബിജെപിയില്‍ ചേരാന്‍ ക്ഷണം. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്നും കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ എഎപി പിളരും എന്ന് ബിജെപി കരുതിയെന്നും അതിഷി പറഞ്ഞു. […]