October 14, 2026

കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിന്റെ ചിന്തയാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിര്‍ദ്ദേശിച്ചത്. ടി എന്‍ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. മുരളീധരന്‍ തശൂരെത്തുന്നതിനാല്‍ വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും

ദില്ലി: രാജ്യത്ത് എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വനിതാ ദിന സമ്മാനമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read ; പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍ അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2025 വരെ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരാനാണ് യോഗത്തിലെ തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി […]

പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും ഒരിക്കലും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കിയെന്നും പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു Join with metro post : വാർത്തകളറിയാൻ […]

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയുടെ ഭാഗമാകാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോണ്‍ഗ്രസ് നിലപാടുകളില്‍ വന്ന മാറ്റവുമാണ് പത്മജയെ […]

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുമെന്നതിനാല്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം അറിയിക്കും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് 6 മണിക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ […]

കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആണ് സി സ്‌പേസ്. സിനിമയ്ക്കൊരിടം എന്ന അര്‍ത്ഥത്തിലുള്ള സി സ്‌പേസ് എന്ന പേരും ലോഗോയും 2022മേയില്‍ റിലീസ് ചെയ്തിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. Also Read ; “ഒരു […]

അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. Also Read ; ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അതിരപ്പിള്ളിയില്‍ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്. Join with metro post : വാർത്തകളറിയാൻ Metro […]

ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും കര്‍ഷകരോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പറഞ്ഞ താമരശ്ശേരി ബിഷപ്പ് വനംമന്ത്രിയോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. Also Read ; പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം വനംമന്ത്രി രാജിവെക്കണമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു കാര്യംചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ജനങ്ങള്‍ക്ക് […]

പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. സിദ്ധാര്‍ത്ഥിന്റെ മര്‍ദ്ദനത്തിന് മുമ്പ് കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. 2019 ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിയെയും 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെയുമാണ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ മായും വരെ ഒരാഴ്ച്ച ഒളിവില്‍ പാര്‍പ്പിച്ചു. Also Read ; “ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. […]