October 9, 2026

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി, പിജി പ്രോഗ്രാമുകള്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം; തൃശൂരില്‍ 2 കോളേജുകള്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമാകും

തൃശൂര്‍: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി, പിജി, അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്യാം. 28 യുജി, പിജി പ്രോഗ്രാമുകള്‍ക്കും 3 സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ, എം.സി.എ പ്രോഗ്രാമുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. ഇതിന് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂരില്‍ ശ്രീ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണ സംഘം മൊഴിയെടുക്കും, ശബ്ദസന്ദേശങ്ങളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. വരുംദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുല്‍ തന്നെയാണെന്ന് സ്ഥിരീകരിക്കണം. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമടക്കം പരിശോധിക്കും. Also Read: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍, അതിനുള്ള […]

സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര് തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ക്ഷണമില്ല. സാധാരണഗതിയില്‍ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക ഗവര്‍ണറായിരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും ഇതാണ് രീതി. Also Read: രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍ എന്നാല്‍ ഗവര്‍ണര്‍ക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് […]

രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍

തിരുവനന്തപുരം: ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. […]

രാജിവെയ്ക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

പാലക്കാട്: ഉടന്‍ രാജിവെയ്ക്കണമെന്ന് ആവശപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. Also Read: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ല ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തടയുമെന്നും ബിജെപി പറഞ്ഞു. […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ കേസില്‍ ചോദ്യം ചെയ്യലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല. നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഹാജരാകുകയില്ലെന്നുമാണ് ഗാപുലിന്റെ വാദമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. Also Read: ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; നടത്തിയത് അധികാര ദുര്‍വിനിയോഗം, താരിഫ് നടപടികള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് […]

ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; നടത്തിയത് അധികാര ദുര്‍വിനിയോഗം, താരിഫ് നടപടികള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി

വാഷിങ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ആണ് ട്രംപ് അധിക തീരുവ ചുമത്തിയത്. Also Read: പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും; ഇന്ത്യയില്‍ 5.99 ലക്ഷം കോടി രൂപയുടെ […]

പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും; ഇന്ത്യയില്‍ 5.99 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ജപ്പാന്‍

ടോക്യോ: ഇന്ത്യയില്‍ 10 ലക്ഷം കോടി യെന്നിന്റെ (5.99 ലക്ഷം കോടി രൂപ) സ്വകാര്യ നിക്ഷേപം നടത്താന്‍ ജപ്പാന്‍. അടുത്ത ഒരു പതിറ്റാണ്ടിനിടെ ജപ്പാനില്‍നിന്ന് ലഭിക്കുന്നതാണ് ഈ നിക്ഷേപം. സാമ്പത്തികപങ്കാളിത്തം, സാമ്പത്തികസുരക്ഷ, വിസ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, ഇനവേഷന്‍, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടോളം മേഖലകളില്‍ 10 വര്‍ഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. Also Read: കണ്ണൂരില്‍ വാടക വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി 50 ശതമാനം തീരുവ ചുമത്തി, ഇന്ത്യക്കെതിരേ യുഎസ് […]

കണ്ണൂരില്‍ വാടക വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. […]

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി; രഹസ്യയോഗം ചേര്‍ന്നു

പാലക്കാട്: കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ വീണ്ടും എത്തിക്കാന്‍ എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്. Also Read: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് […]