October 9, 2026

രാഹുലിന് സസ്‌പെന്‍ഷന്‍; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത ഏറെ. ാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ പുറത്താക്കാനാണ് നീക്കം. Join with metro post: വാര്‍ത്തകള്‍ […]

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നതാണ് ലുലു മാള്‍. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം വൈകുന്നുവെന്ന് യൂസഫ് അലി പറഞ്ഞു. സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ലുലുവിനെതിരെ കേസുമായി എത്തി. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു. Also Read: ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ നാടകം, എം കെ സ്റ്റാലിനോ […]

ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ നാടകം, എം കെ സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ എത്തിയാല്‍ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകന്‍ ഉദയനിധിയോ എത്തിയാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റാലിന്റെ മകന്‍ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ലെന്ന് എക്സില്‍ കുറിച്ച പോസ്റ്റില്‍ രാജീവ് പറയുന്നു. Also Read: ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു അയ്യപ്പ […]

ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്ത് യുവാവിന്റെ പരാക്രമം ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി റിസപ്ഷനിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകര്‍ത്തു. യുവാവിന്റെ പരാക്രമം മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി. അക്രമം കാണിച്ച യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കിലും നടന്നില്ല. Also Read: പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക എനിക്ക് 500 രൂപ വേണമെന്നും ഷര്‍ട്ട് വാങ്ങണമെന്നും പറഞ്ഞാണ് അര്‍ദ്ധനഗ്നനായ യുവാവ് ബഹളം വെച്ചത്. […]

പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി ട്രാന്‍സ് വുമണ്‍ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങള്‍ തുറന്ന് പറയാതിരുന്നതെന്നും അവന്തിക മാധ്യമങ്ങളോട് പറഞ്ഞു. Also Read: ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ഓഗസ്റ്റ് ഒന്നാം തീയതി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണമാണ്. തനിക്കെതിരെ […]

ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

*സൗജന്യ കൃത്രിമക്കാല്‍ വിതരണ പദ്ധതിക്ക് തുടക്കം തൃശൂര്‍: അഞ്ചാം വാര്‍ഷികാഘോഷ ദിനത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സേവനങ്ങള്‍ വിപുലീകരിച്ച് പുതിയ അധ്യായത്തിന് ധനലക്ഷ്മി ഗ്രൂപ്പ് തുടക്കം കുറിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാ സ്ഥാപനച്ചടങ്ങ് രാവിലെ 8.30ന് മണ്ണുത്തിയില്‍ മെഡിക്കല്‍ ആസ്‌ട്രോളജര്‍ മോഹന്‍ കെ.വേദകുമാര്‍ നിര്‍വഹിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ശാഖകളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 24ന്  മരത്താക്കര ധനലക്ഷ്മി ഭവനില്‍ വെച്ച് നടന്നു. Join […]

രാഹുലിനെതിരായ ആരോപണം; വിഷയം ഗൗരവമേറിയത്, നടപടി ഉടന്‍ അറിയിക്കും: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരകായ ആരോപണങ്ങള്‍ വളരെ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു, ബാക്കി തീരുമാനം പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Also Read: ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍ വിശയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന […]

ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിയ്ക്കുന്നത് ചിന്തിക്കാനാവില്ലെന്നുംതാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണെന്ന് മാധ്യമങ്ങളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണെന്ന് രാഹുല്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഓഗസ്റ്റ് ഒന്നിന് രാത്രി […]

അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് 40 ഭാരവാഹികള്‍; പുതിയ അധ്യക്ഷനെ ചൊല്ലി തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 സംസ്ഥാന ഭാരവാഹികള്‍ എ.ഐ.സി.സിക്ക് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അബിന്‍ വര്‍ക്കിക്കായുള്ള സമ്മര്‍ദം. സ്വാഭാവിക നീതി ലംഘിക്കരുതെന്നതാണ് ആവശ്യം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ രാജി ഭീഷണി ഉള്‍പ്പടെ മുഴക്കാനും അബിന്‍ വര്‍ക്കി പക്ഷം ആലോചിക്കുന്നുണ്ട്. ബാഹുബലി വിമര്‍ശനം അബിനെ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ രാഹുലിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ […]

എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയലെ വീട്ടിലാണ് രാഹുല്‍ ഇപ്പോള്‍ ഉള്ളത്. വീട്ടില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നതല്ലാതെ പാര്‍ട്ടിയിലും പൊലീസിലും ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം. സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ ആരോപണമുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി […]