October 9, 2026

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ്

കൊല്ലം: സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം ഓച്ചിറയ്ക്ക് അടുത്താണ് സംഭവം. ഗര്‍ഭം അലസിപ്പിക്കാനായി സൈനികനായ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടിയെന്നും യുവതി പരാതിയില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മര്‍ദ്ദനത്തില്‍ മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. എട്ടു മാസം മുന്‍പാണ് യുവതി വിവാഹിതയായത്. യുവതിയുടെ 8 പവന്‍ സ്വര്‍ണ്ണവും 11 ലക്ഷം […]

അമീബിക് മസ്തിഷ്‌കജ്വരം വ്യാപനം; സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ചുക്കൊണ്ട് വ്യാപിച്ചുക്കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി. 12 മണി തുടങ്ങുന്ന ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ് സഭ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വമായ രോഗം […]

ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ്

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഡോണാള്‍ഡ് ട്രംപ് മോദിക്ക് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായി ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ജൂണ്‍ 16ന് ശേഷം ആദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്. ‘എന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോള്‍ ഒരു മികച്ച ഫോണ്‍ സംഭാഷണം നടത്തി. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ […]

തിരുവനന്തപുരം മെഡി.കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം, ആശുപത്രി സൂപ്രണ്ടിന് കാര്‍ഡിയോളജി വിഭാഗം മേധാവി കത്ത് ല്‍കിയിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി കുടിശികയായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]

പൊലീസ് മര്‍ദനം; നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎല്‍എമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. രൂക്ഷവിമര്‍ശനമാണ് പൊലീസ് മര്‍ദ്ദനങ്ങളില്‍ വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചത്. പേരൂര്‍ക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. നദ്വിക്കെതിരായ വിവാദ പരാമര്‍ശം; സിപിഐഎം നേതാവിനെ […]

നദ്വിക്കെതിരായ വിവാദ പരാമര്‍ശം; സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വിയെ തെറിവിളിച്ച കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് സമസ്ത പുറത്താക്കി. മന്ത്രിമാര്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന നദ്വിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്വിയെ ‘പണ്ഡിതവേഷം ധരിച്ച നാറി’ എന്ന് പരാമര്‍ശിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മടവൂരില്‍ നടന്ന […]

വേടനെതിരെ ഗൂഢാലോചന; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന കതുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു. […]

രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം; സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് രാഹുല്‍ വിശദീകരണം നല്‍കിയത്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍, സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട […]

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍; എം. മുനീറിന്റെ പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് എം മുനീര്‍ നല്‍കിയ പരാതിയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം. സിറ്റി പോലീസ് ആണ് പ്രാഥമികാന്വേഷണത്തിനു നിര്‍ദേശിച്ചത്. മുനീര്‍ സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതി സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിനു കൈമാറുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചു; രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും മൂന്നാംകക്ഷിയാണ് പരാതി നല്‍കിയതെന്നതിനാല്‍ തെളിവുകളുണ്ടെങ്കില്‍ അതു […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചു; രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. കത്ത് നല്‍കിയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് കത്ത് കൈമാറിയത്.