October 6, 2026

മുണ്ടത്തിക്കോട് ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരിച്ചത് തൃശൂര്‍ സ്വദേശി രാകേഷ്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ഞായറാഴ്ച മരിച്ചിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ടിന്റെ കരാറുകാരന്‍ […]

ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക്

മോസ്‌ക്കോ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക് തിരിച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം. റഷ്യയിലെത്തുന്ന അരാഗ്ചി പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാനും അമേരിക്കയും വീണ്ടും ചര്‍ച്ചകള്‍ക്കായി മുഖാമുഖം എത്തുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളടക്കം പ്രതീക്ഷിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാകിസ്താനിലേക്കുള്ള യാത്രക്കിടയില്‍ ഒമാനിലെ മസ്‌ക്കറ്റിലും സന്ദര്‍ശനം നടത്തിയ അരാഗ്ചി ഞായറാഴ്ച തന്നെ റഷ്യയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ച ആരംഭിക്കുന്നതിനെ […]

കൊടുംചൂട്: തണ്ണീര്‍പന്തല്‍, കൂള്‍ റൂഫ്, ട്രാഫിക് സിഗ്‌നലുകളുടെ സമയം കുറയ്ക്കല്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. […]

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്ലിം ലീഗ് നിര്‍മ്മിച്ച 51 വീടുകളില്‍ ഇന്ന് മുതല്‍ ഉടമസ്ഥരെത്തും

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുസ്ലിം ലീഗ് ഒരുക്കിയ സ്നേഹ ഭവനങ്ങളിലേക്ക് ഇന്ന് മുതല്‍ ഗുണഭോക്താക്കള്‍ എത്തും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച 51 വീടുകളിലേക്ക് ഇന്നുമുതല്‍ 30 വരെയുള്ള തീയതികളിലാണ് താമസം ആരംഭിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി […]

കേരളത്തില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഇല്ല; ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പാവുന്നത്: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇന്‍ഡക്ഷന്‍ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല’, മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില […]

എ സിയില്‍ നിന്ന് തീ; വയോധികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കോഴഞ്ചേരിയില്‍ എ സിയില്‍ നിന്ന് തീപടര്‍ന്ന് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക വിവരം. കോഴഞ്ചേരി സ്വദേശിയായ വയോധികനായ മാത്യു തോമസിന്റെ വീട്ടിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത്. രാത്രി എട്ടരയോടെയാണ് സംഭവം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മാത്യു തോമസും ഭാര്യയുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തുടര്‍ച്ചയായി എ സി പ്രവര്‍ത്തിപ്പിച്ചതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്നാണ് സംശയം. ഏഴ് വര്‍ഷം പഴക്കമുള്ള എസിയാണ് കത്തിയത്. എ സി രണ്ട് വര്‍ഷമായി […]

തൃശ്ശൂര്‍ പൂര വിളംബരം ഇന്ന്, നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എഴുന്നള്ളും

തൃശൂര്‍: തൃശൂര്‍ പൂരം വിളംബരം ഇന്ന്. കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവിലമ്മ ഇന്ന് എഴുന്നള്ളും. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനില്‍ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദേവി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നാദസ്വരത്തിന്റെ അകമ്പടിയിലാണ് എഴുന്നള്ളിപ്പ്. ഭഗവതിയുടെ വരവില്‍ […]

മലപ്പുറത്ത് പാന്റിന്റെ പോക്കറ്റില്‍ പാമ്പിനെയിട്ട് യുവാവിന്റെ അഭ്യാസപ്രകടനം

മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന യുവാവിന് നിരവധിതവണ കടിയേറ്റു. മലപ്പുറം ഒതായി ടൗണില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്യസംസ്ഥാനക്കാരനായ യുവാവിന്റെ സാഹസിക പ്രകടനം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിഝയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്നലെ വൈകുന്നേരമാണ് പാന്റും ടീഷര്‍ട്ടും ധരിച്ച യുവാവ് ടൗണില്‍ ചായകുടിക്കാനെത്തിയത്. ഇയാള്‍ പാന്റിന്റെ പോക്കറ്റില്‍ കയ്യിടുകയും പെട്ടെന്ന് പുറത്തേക്ക് വലിച്ചെടുത്ത് കുടയുകയും ചെയ്യുന്നുണ്ടായിരുന്നു ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. അല്പം […]

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകള്‍; തറ പൊളിച്ച് പരിശോധന

തൃശൂര്‍: കോടാലിയില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ച വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്. പാമ്പിനെ പിടികൂടുന്ന സര്‍പ്പ ടീമിലെ പരിചയസമ്പന്നരായ ആളുകളാണ് പരിശോധന നടത്തുന്നത്. ശുചിമുറിയുടെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നതാണെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ചു നീക്കി പരിശോധിക്കാനാണ് ശ്രമം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയില്‍ […]

ഡയപ്പര്‍ കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ഗ്യാസ് അടുപ്പില്‍ നിന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിയിലേക്ക് തീപിടിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് […]