October 11, 2026

‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; അതിര്‍ത്തിയില്‍ നിന്ന് മാറ്റാനുള്ള ഇടപെടല്‍ തേടി മലയാളി വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന അതിര്‍ത്തി മേഖലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഉടന്‍ നാട്ടിലേക്ക് എത്താനായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപടല്‍ തേടി. നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്നും ബാരാമുള്ളയിലെ കാര്‍ഷിക സര്‍വകലാശയിലെ വിദ്യാര്‍ത്ഥി ഫാത്തിമ സജ്വ പറഞ്ഞു. Also Read; ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി ’22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും […]

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നുമാണ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് ഫത്താ മിസൈലാണ്. അന്താരാഷ്ട്ര വ്യോമപാത പാക്കിസ്താന്‍ ദുരുപയോഗം ചെയ്തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ […]

ഓപറേഷന്‍ സിന്ദൂര്‍: 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സൈന്യം

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയാണ് ഓപറേഷന്‍ സിന്ദൂര്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ വിവരശേഖരണത്തിനു ശേഷമാണ് പാകിസ്ഥാന് തിരിച്ചടി നല്‍കിയതെന്ന് ാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

ഇന്ന് തൃശൂര്‍പൂരം; ചെമ്പൂക്കാവിന്റെ തിടമ്പേറ്റാന്‍ രാമരാജാവ് !

തൃശ്ശൂര്‍: ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും ഒപ്പം 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതിശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളുന്നത് രാവിലെ അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുന്നതിനാല്‍ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിച്ചു. പാറമേക്കാവിന്റെ […]

തൃശൂര്‍ പൂരം; ഇന്ന് സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുന്നത്. പിന്നാലെ പാറമേക്കാവും. വൈവിധ്യങ്ങളും സസ്പെന്‍സുകളും സമാസമം ചേരുന്നവയാണ് തൃശൂര്‍ പൂരത്തിന്റെ ഓരോ സാമ്പിള്‍ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. Also Read; തൃശൂര്‍ പൂരം കലക്കല്‍; […]

തൃശൂര്‍ പൂരം കലക്കല്‍; പ്രശ്‌നസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടും അജിത്കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് മന്ത്രിയുടെ മൊഴി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിച്ച് മന്ത്രി കെ രാജന്‍ മൊഴി നല്‍കി. പൂരം തടസ്സപ്പെട്ട സമയത്ത് എംആര്‍ അജിത് കുമാറിനെ പല തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും രാജന്‍ മൊഴി നല്‍കി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഔദ്യോഗിക നമ്പറിലും […]

‘വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു, എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല’; ഫേസ്ബുക്ക് പോസ്റ്റുമായി ശശി തരൂര്‍

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജ തോന്നിയെന്നും തരൂര്‍ കുറിച്ചു. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ […]

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന; സൈന്യം പരിശോധന തുടരുന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. Also Read; മെഡിക്കല്‍ കോളേജിലെ പുക; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായുള്ള പതിനൊന്നാം ദിവസത്തെ […]

മെഡിക്കല്‍ കോളേജിലെ പുക; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പലരെയും മാറ്റുകയും ചെയ്തു. ഇതില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചിലവ് ഭാരിച്ചതാണെന്നും അതടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. Also […]

കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലുണ്ടായ പുക; അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പുകയെത്തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് രോഗികള്‍ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചെന്ന ആരോപണത്തിലാണ് നടപടി. Also Read; വേടന്റെ അറസ്റ്റ്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും മരണപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ […]