October 11, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. Also Read; ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന […]

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് വിരാടിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പ്രയാസമുള്ളതെങ്കിലും ശരിയായ തീരുമാനമാണ്. പൂര്‍ണ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്നും പുഞ്ചിരിയോടെ കരിയര്‍ ഓര്‍മിക്കുമെന്നും കോലി കുറിച്ചു. രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയുടെയും വിരമിക്കല്‍ പ്രഖ്യാപനം. Also Read; കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ് ഇന്ത്യയ്ക്കായി ആകെ 125 ടി20 മത്സരങ്ങള്‍ കളിച്ച കോലി 48.69 ശരാശരിയില്‍ 4188 റണ്‍സ് നേടിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ കോലിയാണ് […]

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു സണ്ണി ജോസഫ് ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള […]

‘നമ്മുടെ ലക്ഷ്യം ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു, യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ല’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ വ്യത്യസ്ത നിലപാടുമായി ശശി തരൂര്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ വ്യത്യസ്ത നിലപാടുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. Also Read; ‘ട്രംപിന് വഴങ്ങി മോദി രാജ്യത്തെ വഞ്ചിച്ചു, ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ല’: സന്ദീപ് വാര്യര്‍ നിലവിലെ സാഹചര്യം 1971ല്‍ നിന്ന് വ്യത്യസ്തമാണെന്ന് ശശി തരൂര്‍ പറഞ്ഞു. അന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാര്‍മികമായ […]

‘ട്രംപിന് വഴങ്ങി മോദി രാജ്യത്തെ വഞ്ചിച്ചു, ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ല’: സന്ദീപ് വാര്യര്‍

പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടിനിര്‍ത്തലിന് തയ്യാറായ നരേന്ദ്രമോദി ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആര്‍ക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കില്‍ പറയാം എന്ന് പറഞ്ഞ് ഒരു 7 ചോദ്യങ്ങളും സന്ദീപ് വാര്യരുടെ പോസ്റ്റില്‍ ഉണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരായി താങ്കളുടെ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. […]

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ക്ഷേത്രത്തില്‍ എവിടെയെങ്കിലും സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. Also Read; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വാടക മുടങ്ങി; 547 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ ശ്രീകോവിലിന് മുന്നിലെ […]

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വാടക മുടങ്ങി; 547 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാടക മുടങ്ങി. ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നല്‍കിയിട്ടില്ല. വാടക ലഭിക്കാത്തതിനാല്‍ വാടക വീടുകളില്‍ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വാടക നല്‍കുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നല്‍കാന്‍ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും […]

പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താന്‍ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്ന് രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം […]

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരര്‍; കൊല്ലപ്പെട്ട അഞ്ച് പേരുടെ വിവരങ്ങള്‍ പുറത്ത്

പാകിസ്താനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരരെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നു. ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ഹസന്‍ ഖാന്‍, മുഹമ്മദ് യൂസഫ് അസര്‍, മുദാസര്‍ ഖാദിയാന്‍ ഖാസ് ( ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍), ഹാഫിസ് മുഹമ്മദ് ജമീല്‍ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ നേതാവ് മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ […]

ഓപ്പറേഷന്‍ ‘ ബുനിയാന്‍ അല്‍ മര്‍സൂസ്’; ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കുനേരയെുള്ള ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍. ആക്രമണത്തെ ഓപ്പറേഷന്‍ ‘ബുനിയാന്‍ അല്‍ മര്‍സൂസ്’ എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിളിച്ചത്. ബുനിയാന്‍ അല്‍ മര്‍സൂസ് എന്നതിന്റെ അര്‍ത്ഥം ‘ഈയം കൊണ്ടുള്ള ശക്തമായ മതില്‍’ എന്നാണ് . Also Read; ‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; അതിര്‍ത്തിയില്‍ നിന്ന് മാറ്റാനുള്ള ഇടപെടല്‍ തേടി മലയാളി വിദ്യാര്‍ത്ഥികള്‍ ഖുറാനില്‍ നിന്നുള്ള ഒരു അറബി വാക്യമാണ് ബുനിയാന്‍ അല്‍ മര്‍സൂസ്. ‘ഉറപ്പുള്ള ഒരു കെട്ടിടം പോലെ അണിനിരന്ന് തന്റെ മാര്‍ഗത്തില്‍ […]