October 11, 2026

മൂന്ന് ദിവസത്തെ ഇടിവിനുശേഷം വര്‍ധിച്ച് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് പവന് 880 രൂപ വര്‍ദ്ധിച്ച് 69,760 രൂപയും ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 8,720 രൂപയുമായി. ഇന്നലെ പവന്‍ വിലയില്‍ 1560 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇന്നത്തെ വിലവര്‍ദ്ധനവ് സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. Also Read; തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ ഇന്ത്യയില്‍ […]

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും

കണ്ണൂര്‍: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുത്തേക്കുമെന്നാണ് വിലയിരുത്തല്‍. 1951 ലെ ജനപ്രാതിനിധ്യ നിയമം 128, 135, 135എ, 136 തുടങ്ങിയ വകുപ്പുകളാകും സുധാകരനെതിരെ ചുമത്തുക. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പോലീസിന് ഇന്ന് ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ബിജി ആണ് […]

കേണല്‍ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വിജയ് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യവും […]

കേസെടുത്താലും കുഴപ്പമില്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി ജി സുധാകരന്‍

ആലപ്പുഴ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ 36 വര്‍ഷം മുന്‍പ് 1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ജി സുധാകരന്‍ സംസാരിച്ചത്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് […]

അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ. അപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടര്‍ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം […]

വന്യജീവി അക്രമണം; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ചോക്കാട് കല്ലാമല സ്വദേശി ഗഫൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന സമദ് ഓടിരക്ഷപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേര്‍ക്ക് ചാടി, […]

രണ്ട് മിനിറ്റുള്ള നാല് വീഡിയോക്ക് സര്‍ക്കാര്‍ നല്‍കിയത് 39.5 ലക്ഷം; ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് മാത്രം അനുവിച്ചത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി നല്‍കിയത് പതിമൂന്ന് ലക്ഷം രൂപയാണ്. Also Read; ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി […]

ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണ്, ആ നയം എന്നും പിന്തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ലീഗിന് വലിയ റോള്‍ ഉണ്ട്. യൂത്ത് ലീഗ് അടക്കം അത്തരം പ്രവര്‍ത്തങ്ങളില്‍ മുന്നിട്ടിറങ്ങുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. Also Read; പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു പാര്‍ട്ടിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി നേട്ടമുണ്ടാക്കി. 5 […]

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡല്‍ഹി: പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. Also Read; ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ […]

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശി രഘു പി.ജിക്ക് (48) ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ വിശദ പരിശോധന നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. Also Read; സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായ് ചുമതലയേറ്റു തലവടിയില്‍ സമീപവാസികളുടെ കിണറുകളില്‍ നിന്നും മറ്റ് ജല സ്രോതസ്സുകളില്‍ നിന്നും വെള്ളത്തിന്റെ […]