October 11, 2026

സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. Also Read; കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ബസുകളില്‍ ജോലി ലഭിക്കില്ല മലയാളി ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം […]

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ബസുകളില്‍ ജോലി ലഭിക്കില്ല

ഒറ്റപ്പാലം: കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സ്വകാര്യബസുകളുള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ ബസ് ഓപ്പറേറ്റര്‍മാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ആര്‍ടി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പോലീസ് ക്ലിയറന്‍സ് വേണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുകള്‍, ആധാറിന്റെ പകര്‍പ്പ്, […]

തൃശൂരില്‍ ഭാരതീയ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

തൃശൂര്‍: ഭാരതീയ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ദേശീയ ചെയര്‍മാന്‍ അനൂപ് സബര്‍മതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ പദ്മനാഭന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികള്‍: ഹരീഷ് പി ടി (ചെയര്‍മാന്‍), ബിന്ദു കെ (ജനറല്‍ സെക്രട്ടറി), ശ്രീലക്ഷ്മി പി വി (ട്രഷറര്‍), മോഹനകുമാര്‍ (വൈസ് ചെയര്‍മാന്‍, അജേഷ് കുമാര്‍ (ഓര്‍ഗനൈസര്‍ ), സുകു സുബ്രഹ്‌മണ്യന്‍ (ജില്ല സ്റ്റേറ്റ്മെമ്പര്‍)

ലഹരിക്കെതിരായ സന്ദേശവുമായി സൂത്രവാക്യം ടീസര്‍

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരായ സന്ദേശത്തോടെയാണ് ടീസര്‍ തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മയക്കുമരുന്നുപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍സിയുടെ ആരോപണം വലിയ വിവാദമായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ചിത്രത്തില്‍ ക്രിസ്റ്റോ സേവ്യര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. […]

ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കുന്നു. അവശേഷിക്കുന്ന മത്സരങ്ങള്‍ 6 വേദികളിലായാണ് പൂര്‍ത്തിയാക്കുകയെന്നും ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. രണ്ട് ഞായറാഴ്ചകളിലെ ഡബിള്‍ ഹെഡറുകള്‍ ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. Also Read; നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും ബിസിസിഐ പുറത്തുവിട്ടു. ഒന്നാം […]

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയുടെ ശിക്ഷയിന്‍ മേല്‍ കോടതിയില്‍ വാദ പ്രതിവാദം. കേദലിന്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസിക രോഗം അല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. കേദല്‍ പുറത്ത് ഇറങ്ങിയാല്‍ ഇയാള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തി […]

മാമി തിരോധാന കേസ്: മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലം മാറ്റി

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി. തീരദേശ പോലീസിലേക്കാണ് ഐ ജി പി.പ്രകാശനെ സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു.പ്രേമനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്. Also Read; കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ […]

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം

തിരുവനന്തപുരം: കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷകളില്ലാതെയായി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആശുപത്രി ഉടമകള്‍ക്കെതിരെ നടപടി എടുത്തില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആശുപത്രി ഉടമകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു. Also Read; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം […]

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (14/05/2025) എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. Also Read; അടിമുടി മാറാനൊരുങ്ങി […]

അടിമുടി മാറാനൊരുങ്ങി കോണ്‍ഗ്രസ്; ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം ഉടന്‍

തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറാനൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും ഉടന്‍ നേതൃമാറ്റം ഉണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ഡിസിസി അധ്യക്ഷന്മാര്‍ മാറ്റമില്ലാതെ തുടരും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയില്‍ നിന്ന് ഈ നാല് ഡിസിസികളെ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഭാരവാഹികളെയെങ്കിലും മാറ്റാനും സാധ്യതയുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന […]