October 12, 2026

പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; സിപിഎമ്മിനെ നയിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത് എംഎ ബേബിയുടെ പേര്

മധുര: പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചത്. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിക്കാന്‍ പിബിയില്‍ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‌ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

സുഹൃത്തിന്റെ വീട്ടിലെന്ന് കള്ളം പറഞ്ഞ് ലോഡ്ജില്‍ താമസിച്ച് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

തളിപ്പറമ്പ്: ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂര്‍ സ്വദേശി റഫീന (24), കണ്ണൂര്‍ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടിയിട്ടുണ്ട്. Also Read; ഗോഗുലം ഗ്രൂപ്പ് ചട്ടലംഘനം നടത്തി 593 കോടി സമാഹരിച്ചെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍ […]

ഗോകുലം ഗ്രൂപ്പ് ചട്ടലംഘനം നടത്തി 593 കോടി സമാഹരിച്ചെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍

കൊച്ചി: ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടലംഘനം നടത്തിയതായി ഇ.ഡിയുടെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. Also Read; മലപ്പുറം പ്രത്യേകരാജ്യം, സ്വന്തമായി അറിപ്രായം പറയാന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി […]

മലപ്പുറം പ്രത്യേകരാജ്യം, സ്വന്തമായി അഭിപ്രായം പറയാന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി

നിലമ്പൂര്‍: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം. Also Read; ‘താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുത്’; ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി ”മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കന്‍ഡറി […]

‘താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുത്’; ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

കൊച്ചി: എറണാകുളത്തെ ഗെസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്ന് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഗെസ്റ്റ് ഹൗസ് വളപ്പില്‍ ഉണ്ടാവരുതെന്ന് സുരേഷ്‌ഗോപി നിര്‍ദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. […]

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍, ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖകളുണ്ടാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനായി സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയ്യാറാക്കിയത്. ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി. Also Read; മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷമാണ് സുകാന്ത് വിവാഹത്തില്‍ […]

മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനങ്ങളിലായാണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 20 വയസ് പ്രായമുള്ള പിടിയാനയേയാണ് മരുതയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ 10 വയസുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. കരുളായി എഴുത്തുകല്‍ ഭാഗത്ത് ആറ് മാസം പ്രായമുള്ള കുട്ടിക്കൊമ്പനെയും […]

എമ്പുരാന്‍ തിരിച്ചടിക്കുന്നു; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലും പരിശോധന നടക്കുകയാണ്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ കോഴിക്കോട് ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. Also Read; വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ് […]

വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ്

തൃശൂര്‍: വഖഫ് നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നും മുസ്ലിങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്‍. വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ 2014 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പത്ത് കൊല്ലമായിട്ടും ഈ ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയൊരു ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നും […]

ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന നിലപാടുമായി ആരോഗ്യ വകുപ്പ്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]