October 12, 2026

തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍; സഹായം നല്‍കിയത് ആര് എന്നന്വേഷിച്ച് എന്‍ഐഎ

ഡല്‍ഹി: തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. Also Read; മാസപ്പടി കേസ്: എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടിയുമായി വിചാരണ കോടതി റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു. അതേസമയം, എഫ് ബി ഐ റെക്കോഡ് […]

മാസപ്പടി കേസ്: എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടിയുമായി വിചാരണ കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി തുടങ്ങാന്‍ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തതിനെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന്‍ […]

മദ്യപിക്കാത്തയാള്‍ മദ്യപിച്ചതായി സിഗ്നല്‍; കെഎസ്ആര്‍ടിസിയിലെ ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ വിവാദം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജയപ്രകാശ് താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നാണ് പറയുന്നത്. തകരാറുള്ള മെഷീന്‍ വെച്ചാണ് പരിശോധിച്ചതെന്നും ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നു എന്നും ജയപ്രകാശ് പറഞ്ഞു. കൂടാതെ ഡിപ്പോക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും ജയപ്രകാശും കുടുംബവും അറിയിച്ചു. Also Read; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ഇന്ന് രാവിലെയാണ് […]

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. Also Read; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ് നിലവില്‍ കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ്. കൊച്ചി […]

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഒരു പവന് 1,480 രൂപ വര്‍ദ്ധിച്ച് 69,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 8,745 രൂപയാണ്. മൂന്ന് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 4,160 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. Also Read; മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നേരത്തെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ […]

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. Also Read; കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി ഇ ഡി കേസില്‍ ഒന്നാം പ്രതിയായ […]

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി ഇ ഡി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കും. സിപിഎമ്മിനെ പ്രതി ചേര്‍ത്തതും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും പോലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും പോലീസ്‌മേധാവിക്ക് കൈമാറും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, കരുവന്നൂരില്‍ […]

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശം

ഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം […]

കൊച്ചിയിലെ തൊഴില്‍ പീഡനം; കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. Also Read; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 […]

ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ പിന്‍തുടര്‍ന്ന് ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി വീണ്ടും നോട്ടീസയച്ചു. നേരിട്ട് ഓഫീസില്‍ എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇ ഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഗോകുലം ഗോപാലനെതിരായ ഇ ഡി അന്വേഷണം […]