October 12, 2026

മാസപ്പടി കേസ് ബുധനാഴ്ച പരിഗണിക്കും; സിഎംആര്‍എല്‍ ഹര്‍ജിയില്‍ എസ്എഫ്‌ഐഒക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു. Also Read; കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി ഗോകുലം […]

കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍

കൊച്ചി: വ്യവസായിയും ‘എമ്പുരാന്‍’ സിനിമയുടെ സഹനിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. എന്നാല്‍ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. Also Read; കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസില്‍ പരിശോധനകള്‍ നടത്തുകയും പിന്നാലെ ഗോകുലം […]

കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി

കണ്ണൂര്‍: കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചാണ് കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് നടത്തിയത്. മംഗലംകുന്ന് ഗണേശന്‍ എന്ന ആനയെയാണ് ഉത്സവത്തിന് എത്തിച്ചത്. Also Read; ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക് ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിര്‍ത്തിച്ചു. ഇതുകണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചതായും പറയുന്നു. സംഭവത്തില്‍ […]

ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

പാലക്കാട്: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. കന്യാകുമാരിയില്‍ – ബാംഗ്ലൂര്‍ എക്സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍ കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. Also Read; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഇന്നലെ രാത്രി 8.40 ഓടെ ഭക്ഷണം കഴിച്ച് വാഷ്ബേസിന് സമീപം നിന്ന് കൈ കഴുകുകയായിരുന്നു അക്ഷയ്. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ യുവാവിന്റെ കാലിന് […]

സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

കൊല്ലം: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രന്‍ നായര്‍ കമ്മീഷന് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുനമ്പത്തുകാരുടെ ആശങ്കയ്ക്ക് പരിഹാരം കാണാന്‍ കഴിയും വിധത്തിലുള്ള ശുപാര്‍ശകള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍, കമ്മീഷന്‍ തുടരേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. Also Read; സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം സിംഗിള്‍ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. അതിനാല്‍, […]

സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം

കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടര്‍മാരുടെ കുറവ് ഉള്ളത്. മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് 2021ലെ കണക്ക് പ്രകാരം സിഎജി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 5400 ഓളം ഡോക്ടര്‍മാരുടെ കുറവാണ് മെഡിക്കല്‍ കൊളേജ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഉള്ളത്. Also Read; ‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ […]

‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍

കണ്ണൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍. ആര്‍ വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജയരാജന്‍ എന്നും ജന മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്നും ബോര്‍ഡുകളിലുണ്ട്. Also Read; മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി ‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ […]

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അക്യുപങ്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം […]

വെളളാപ്പളളിയുടെ വിദ്വേഷ പ്രസംഗം; പ്രതികരിച്ച് മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ്

മലപ്പുറം: വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗ വിവാദം നിലനില്‍ക്കവെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ്. 2016 ഒക്ടോബര്‍ 17ന് പോസ്റ്റ് ചെയ്തിരുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അബ്ദുള്‍ വഹാബ് റീപോസ്റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘മലബാറിന്റേം, മലപ്പുറത്തിന്റേം, മാപ്പിളമാരുടേം ചരിത്രമറിയുന്ന ആരും ഇവിടത്തെ […]

സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും; പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു. ആകെ 31 […]