സിപിഎമ്മില്‍ അസാധാരണ സാഹചര്യം, പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം
മധുര: മധുരയില്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളില്‍ അസാധാരണ സാഹചര്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ മത്സരത്തിലേക്ക് നീങ്ങിയെന്നാണ് വ്യക്തമാകുന്നത്. സി പി എമ്മില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തി മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയായ ഡി എല്‍ കരാഡ് മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷനാണ് കരാഡ്. പുതിയ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































