October 12, 2026

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിന്റെ കൈക്കൂലിക്കേസ്; പിടിച്ചെടുത്തത് വീടുപണിക്കായി കടം വാങ്ങിയ പണമെന്ന് വാദം

തിരുവനന്തപുരം: വീട് പണിക്കായി പമ്പ് ഉടമയില്‍ നിന്ന് കടം വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരില്‍ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎം അലക്സ് മാത്യു. വിജിലന്‍സ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്‌സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. Also Read; ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്സ് മാത്യുവിനെ വിജിലന്‍സാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റെ […]

ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക

തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം നാല്‍പ്പത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരാഹാരസമരം മൂന്നാം ദിവസവും തുടരുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാരം കിടക്കുന്നവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. കേരള ആശ ഹല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. Join  with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം, സമരത്തിന് […]

കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട; ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

കോഴിക്കോട്: കോവൂരില്‍ വന്‍ എംഡിഎംഎ വേട്ട. 58 ഗ്രാം എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് പിടിയിലായത്. കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ നിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കുറച്ചുകാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. Also Read; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു രണ്ടാഴ്ച മുമ്പ് പോലീസിനെ […]

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്. Also Read; ആശാസമരം ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നത്: എ വിജയരാഘവന്‍ സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാര്‍ത്ഥിയാണ് മൂന്ന് പേരെ […]

ആശാസമരം ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നത്: എ വിജയരാഘവന്‍

തിരുവനന്തപുരം: ആശ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരമാണ് ആശാവര്‍ക്കര്‍മാരുടേതെന്ന് വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതു വിരുദ്ധര്‍ നടത്തുന്ന സമരമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. Also Read; എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും ‘സമര മേഖലയില്‍ കുറച്ച് ആശ വര്‍ക്കര്‍മാരെ കൊണ്ടിരുത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഐഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു […]

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പോലീസിന് നല്‍കിയ മൊഴി. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. Also Read; സൂരജ് വധം; ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍; പ്രതികളെല്ലാം സിപിഎമ്മുകാര്‍ പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് […]

സൂരജ് വധം; ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍; പ്രതികളെല്ലാം സിപിഎമ്മുകാര്‍

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പത്താം പ്രതിയെ വെറുതെ വിട്ടു. 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്. Also Read; കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി […]

കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. Also Read; എറണാകുളം ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ നേരിട്ട് വേയിലേല്‍ക്കരുതെന്നും കാലാവസ്ഥാവകുപ്പ് […]

എറണാകുളം ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഡോക്ടര്‍ക്കെതിരെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ കേസെടുത്തു. ഫാര്‍മസിസ്റ്റ് വി.സി ദീപയുടെ പരാതിയിലാണ് ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെ കേസെടുത്തത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചു’ എന്നാണ് ദീപ പരാതിയില്‍ ആരോപിക്കുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ […]

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ് കൈക്കുഞ്ഞ് മരിച്ചു

ചെന്നൈ:ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ മൂന്ന് പേരില്‍ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടം ഉണ്ടായത്. ഗൗതമന്‍(31) ഭാര്യ മഞ്ജു (28) ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമായി തുടരുകയാണ്. രാത്രി ചാര്‍ജ് ചെയ്യാനിട്ട ബൈക്കില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുകയും രൂക്ഷ ഗന്ധവും ഉയരുകയായിരുന്നു. […]