October 13, 2026

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. എസ്‌സി-എസ്ടി ഫണ്ട് കൊള്ളയടിക്കുന്ന സ്ഥാപനമായി പാലക്കാട് മെഡിക്കല്‍ കോളേജ് മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ദന്തരോഗ വിഭാഗത്തില്‍ 4 പോസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 4 പേര്‍ക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ കൂടി നിയമിച്ചുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ ജൂനിയര്‍ റെസിഡന്റിനെ പത്രപരസ്യം ഇല്ലാതെ നിയമിച്ചു. വിജിലന്‍സ് […]

കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ 14കാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരാമെന്നും മുന്നറിയിപ്പിലുണ്ട്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. Also Read; വെഞ്ഞാറമൂട് കൂട്ടക്കൊല: ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു; കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 മുതല്‍ […]

വെഞ്ഞാറമൂട് കൂട്ടക്കൊല: ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു; കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ കുടുംബത്തിന്റെ കട ബാധ്യതയുടെ ആഴം കണ്ടെത്താന്‍ അന്വേഷണ സംഘം. കടം നല്‍കിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് െേപാലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വന്‍ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പോലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും. Join with metro post: വാർത്തകൾ […]

മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ടു; യുവതിക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ട യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് 35കാരിക്കെതിരെ കേസെടുത്തത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും ഇവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. Also Read; ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ […]

ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു. Also Read; ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍ നിരവധി സമരങ്ങള്‍ പാര്‍ലമെന്റിന് മുന്നിലും കേന്ദ്ര ഓഫീസിന് മുന്നിലും […]

ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം പതിനേഴാം ദിവസത്തിലും തുടരുന്നു. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിന് എതിരെ ആശാവര്‍ക്കര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണിതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. Also Read; ‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’: പി വി അന്‍വര്‍ സമരത്തിലുള്ള ആശവര്‍ക്കര്‍മാര്‍ […]

‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’: പി വി അന്‍വര്‍

മലപ്പുറം: തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അന്‍വര്‍ പറഞ്ഞു. Also Read; വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ഒരു തര്‍ക്കവുമില്ല, തലയ്‌ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ല. മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. […]

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്. ഇതിനായി ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂട്ടക്കൊല ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് […]

റോഡ് തടസ്സപ്പെടുത്തി ഉപരോധ സമരം; പോലീസ് കേസെടുത്തു, എം വി ജയരാജന്‍ ഒന്നാം പ്രതി

കണ്ണൂര്‍: നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. Also Read; തിരുവനന്തപുരം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് കണ്ണൂര്‍ നഗരത്തില്‍ കാര്‍ഗില്‍ യോഗശാല റോഡിലെ […]