October 12, 2026

ക്ലാസില്‍ പൊട്ടിച്ച നിലയില്‍ കണ്ട ചോക്ലേറ്റ് കഴിച്ച നാല് വയസുകാരന് മയക്കം വിടുന്നില്ല; ലഹരി പദാര്‍ത്ഥം ഉള്ളില്‍ ചെന്നു, പോലീസ് അന്വേഷണം തുടങ്ങി

കോട്ടയം: നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി പദാര്‍ത്ഥം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മണര്‍കാട് എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കോട്ടയം വടവാതുര്‍ സെവന്‍ത്ത്‌ഡേ സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇന്നലെ കുട്ടിയുടെ അമ്മ കോട്ടയം എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. more news: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കൊല്ലപ്പെട്ടു; മൃതദേഹം ട്രോളി ബാഗില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ […]

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം; വന്യജീവി ശല്യമില്ലാത്ത സ്ഥലത്താണ് അപകടമെന്ന് വനംമന്ത്രി

കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരന്‍ എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരന്‍. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. എന്നാല്‍, പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്റെ ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി സി […]

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കൊല്ലപ്പെട്ടു; മൃതദേഹം ട്രോളി ബാഗില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ 23കാരിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തില്‍ നിന്നുള്ള ഹിമാനി നര്‍വാള്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. കഴുത്തില്‍ മുറിവുകളുണ്ടെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന പ്രാഥമിക നിഗമനം. ഫൊറന്‍സിക് ടീം സ്ഥലത്തെത്തിയ പരിശോധന നടത്തും. മൃതദേഹം ഉപേക്ഷിച്ച സമയം മനസിലാക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് സാംപ്ല എസ് […]

തൃശൂര്‍പൂരം നടത്തിപ്പില്‍ അനിശ്ചിതത്വം വരാന്‍ പാടില്ല, സുരക്ഷ ആക്ഷന്‍ പ്ലാന്‍ നേരത്തെ തയ്യാറാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ല. ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പൂരം നടക്കണം. സുരക്ഷയില്‍ വിട്ടുവീഴ്ച വരാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം മെയ് ആറിനാണ് തൃശൂര്‍ പൂരം. ഇതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ സംഭവിച്ചതായി […]

പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണെന്നും മര്‍ദ്ദനത്തിന് പിന്നില്‍ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പോലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പോലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് […]

‘സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാം, എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയെന്ന് പറയരുത്’: സുരേഷ് ഗോപി

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാം എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുതെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുട്ടികളെ നന്മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സംസ്ഥാനത്ത് അടിക്കടി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. Also Read; ഷഹബാസിന്റെ മരണത്തില്‍ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി; ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും മലയാളത്തിലടക്കം പുറത്തിറങ്ങുന്ന പല സിനിമകളിലും വയലന്‍സിന്റെ ആധിക്യമുണ്ട്. സിനിമകളിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളില്‍ […]

ഷഹബാസിന്റെ മരണത്തില്‍ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി; ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. അതേസമയം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കും. Also Read; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും […]

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന

ചെന്നൈ: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് വാര്‍ത്തയില്‍ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇവ വ്യാജമാണെന്നുമാണ് തമന്ന അറിയിച്ചത്. ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി വ്യക്തമാക്കി. Also Read; സ്ത്രീധനം കുറഞ്ഞുപോയി; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് 60 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ […]

സ്ത്രീധനം കുറഞ്ഞുപോയി; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

കാസര്‍കോട്: കാസര്‍കോട് 21-കാരിയായ ഭാര്യയെ വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സാപ്പ് വഴി അയക്കുകയായിരുന്നു. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. Also Read; ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരിക്ക് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. 50 പവന്‍ സ്വര്‍ണമാണ് റസാഖ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇതില്‍ […]

ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരിക്ക്

കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ പതിമൂന്നാം ബ്ലോക്കിലെ പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവര്‍ക്ക് പരിക്കേറ്റു. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ഇവര്‍ ആനയുടെ മുന്നില്‍പ്പെട്ടത്. ബൈക്ക് ആന തകര്‍ത്തു. പരിക്കേറ്റ ഇരുവരേയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. Also Read; താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് അതേസമയം ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ […]