October 12, 2026

ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. Also Read; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ അതേ സമയം സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ […]

പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍

കൊച്ചി: പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായതിന് പിന്നാലെ എംവി ഗോവിന്ദന്‍ നിലപാട് മാറ്റുകയായിരുന്നു. Also Read; മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശന അനുമതി നിഷേധിച്ച് സിബിഎഫ്‌സി മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ […]

മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശന അനുമതി നിഷേധിച്ച് സിബിഎഫ്‌സി

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) മാര്‍ക്കോയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു. റീജിയണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. Join with metro post: വാർത്തകൾ […]

എംഎല്‍എമാര്‍ക്ക് രണ്ട് ടേമെന്ന നിബന്ധന മാറ്റാന്‍ സിപിഎം; ലക്ഷ്യം ഭരണം നിലനിര്‍ത്തല്‍

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് രണ്ടുടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. രണ്ട് ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. ഒപ്പം രണ്ട് ടേം കഴിഞ്ഞവര്‍ മത്സരരംഗത്ത് നിന്നും മാറി നിര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ 25 എംഎല്‍എമാര്‍ മാറിനില്‍ക്കേണ്ടി വരും. Also Read; വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള എംഎല്‍എമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നത്. കേരളത്തില്‍ അധികാരം […]

വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്നും സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പരിസ്ഥിതി അനുമതി […]

പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; പ്രായപരിധി ബാധകമാകില്ല

ഡല്‍ഹി: കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയില്‍ സിപിഎം ഇളവ് നല്‍കും. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം. Also Read; പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; […]

പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; പ്രായപരിധി ബാധകമാകില്ല

state committee and PB does not age limit for pinarayi ഡല്‍ഹി: കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയില്‍ സിപിഎം ഇളവ് നല്‍കും. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകണം. അതിനാല്‍ ഇപിക്കും […]

ഷഹബാസ് കൊലപാതകക്കേസ്; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ ഈ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതോടെ ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

പി ടി ഉഷ കേരളത്തെ ചതിച്ചു, ജനിച്ചു വളര്‍ന്ന നാടിനെ മറന്നു; ആരോപണവുമായി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍

മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് […]

കോയമ്പത്തൂരില്‍ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് പാലക്കാട്ടെ വീട്ടില്‍ ജീവനൊടുക്കി

പാലക്കാട്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരണപ്പെട്ടത്. സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. […]