October 13, 2026

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. രാവിലെ ആറുമണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെ മുറിയില്‍ മരിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ പാട് കാണുന്നുണ്ടെന്നും അബദ്ധവശാല്‍ ഷോക്കേറ്റതാകാമെന്നുമാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

ഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഗ്വാണ്ടനാമോ ജയിലുകളിലേക്ക് ഇന്ത്യക്കാരെ നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37,000 പേരെയാണ് ട്രംപ് നാടു കടത്തിയത്.    

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കോടനാട് ആനക്കൂട്ടില്‍ ചികിത്സയിലിരിക്കെ ചെരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിരപ്പിള്ളിയില്‍ നിന്നും മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ് കോടനാട് അഭയാരണ്യത്തില്‍ ചികിത്സക്കായി എത്തിച്ച കൊമ്പന്‍ ഇന്നലെ ഉച്ചയോടെയാണ് ചെരിഞ്ഞത്. മുറിവില്‍ […]

മുത്തങ്ങ സമര നേതാവും ജോഗി സ്മാരക ശില്പിയുമായ വേങ്ങൂര്‍ ശിവരാമന്‍ ഓര്‍മയായി

മീനങ്ങാടി: ആദിവാസി നേതാവും ഹരിതസേന സ്ഥാപകാംഗവുമായ വേങ്ങൂര്‍ ശിവരാമന്‍ (59) ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്യാന്തര ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ശിവരാമന്‍, സമരത്തിന് 22 ആണ്ട് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് അന്തരിച്ചത്. 2003 ഫെബ്രുവരി 19ന് ആയിരുന്നു കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പ്. സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് വെടിവെപ്പില്‍ സമരമുഖത്തുണ്ടായിരുന്ന ജോഗി കൊല്ലപ്പെട്ടു. ചോരവാര്‍ന്ന് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മുത്തങ്ങ ആദിവാസി സമരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചെമ്മാട് ജോഗിയുടെ ഓര്‍മ്മക്കായി സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് […]

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ ചെരിഞ്ഞു

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന ചെരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചെരിഞ്ഞത്. ഡോക്ടര്‍ ചികിത്സ നല്‍കുന്നതിനിടെ കൊമ്പന്‍ ചെരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പിടികൂടി കോടനാടെത്തിച്ചത്. മയക്കുവെടി വെച്ചപ്പോള്‍ മയങ്ങിവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയായിരുന്നു കോടനാട്ടേക്ക് കൊണ്ടുപോയത്. Also Read; വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും […]

വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. ഡോക്ടറായ സഫീദയ്ക്ക് പകരം ഭര്‍ത്താവായ ഡോക്ടര്‍ സഫീല്‍ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ നൈറ്റ് ഡ്യൂട്ടിയാണ് ഭര്‍ത്താവ് ചെയ്യുന്നത്. Also Read; അനധികൃതമായി തൃശൂരില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍ സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും യൂത്ത്‌ലീഗ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ […]

അനധികൃതമായി തൃശൂരില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: അനധികൃതമായി തൃശൂരില്‍ താമസിച്ചു വന്നിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് അന്തിക്കാട് പോലീസ് ചെമ്മാപ്പിളളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. Also Read; വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ ചെമ്മാപ്പിള്ളിയിലെ ആക്രിക്കടയില്‍ ജോലി ചെയുന്നവരാണ് പിടിയിലായത്. ഇവരുടെ കൈവശം മതിയായ രേഖകളൊന്നുമില്ലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ […]

വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തിന്റെ ഫൈനല്‍ സാധ്യതക്ക് ഇനി മങ്ങലേല്‍ക്കാനുള്ള സാധ്യത വിരളമാണ്. ഗുജറാത്തിന് ഇനി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ […]

ജേഷ്ഠനെ കൊല്ലാന്‍ ലോറി കടയിലേക്ക് ഇടിച്ചുകയറ്റി; അനുജന്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടക്കല്‍ തോക്കാംപാറയില്‍ കടയിലേക്ക് ലോറി ഇടിച്ചുകയറ്റി ജ്യേഷ്ഠനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് സംഭവം. തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്ക് മാടക്കന്‍ അബൂബക്കര്‍ (38) മനഃപൂര്‍വ്വം ലോറി ഇടിച്ചുകയറ്റുകയായിരുന്നു. കടയില്‍നിന്ന് സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. Also Read; 18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു […]

18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല

അബുദാബി: യുഎഇയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം. ഇതിന് അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി ഏപ്രില്‍ 15ന് യുഎഇയില്‍ നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാന്‍ സാധിക്കും. Also Read; അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം എന്നാല്‍ പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. […]