October 13, 2026

വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍ (57) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Also Read; പാതി വില […]

പാതി വില തട്ടിപ്പില്‍ ഇ ഡി അന്വേഷണം; പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം

കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരിലും വന്‍ കൊള്ളയാണ് നടന്നത്. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി രൂപയാണ്. പാതിവില […]

എ ഐ അപകടകാരിയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: എം വി ഗോവിന്ദന് പിന്നാലെ എഐയുമായി ബന്ധപ്പെട്ട പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീറും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്. എല്ലാ മേഖലകളിലും എ ഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം, എന്നാല്‍ നല്ല വശങ്ങള്‍ വരുമ്പോള്‍ ചീത്ത വശങ്ങളും വരുമെന്ന് ഓര്‍ക്കണം. എ ഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും സ്പീക്കര്‍ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷനിലാണ് എ ഐക്കെതിരായ സ്പീക്കറുടെ പരാമര്‍ശം. Also Read; തോമസ് […]

തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്

തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്. കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാന്‍ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് മുന്‍ ധനമന്ത്രി തോമസ് ഐസക് ആണെന്നും വികലമായ ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകര്‍ത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. Also Read; വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍ ‘അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി […]

വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അതിനാല്‍ വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചിട്ടുണ്ട്. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. […]

ഡല്‍ഹി വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. അതിനിടെ, യമുനയില്‍ വിഷം കലക്കിയെന്ന പ്രയോഗത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. Also Read; സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്… 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 3,000 […]

സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്…

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ദിനം പ്രതി പുതിയ റെക്കോര്‍ഡിടുകയാണ്. ഇന്ന് സ്വര്‍ണവില പവന് 760 രൂപ വര്‍ദ്ധിച്ച് 63,240 രൂപയിലെത്തി. ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 7,905 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,830 ഡോളര്‍ വരെ ഉയര്‍ന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വിലയിലെ വര്‍ധനവിന് കാരണമായി. ഇതോടെ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോയ്ക്ക് 85 ലക്ഷം രൂപ […]

മന്ത്രി റോഷി അഗസ്റ്റിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

തൊടുപുഴ: സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മന്ത്രിയാണ് റോഷിയെന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയിട്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പോലീസ് സ്റ്റേഷനിലേക്ക് നേതാക്കള്‍ ഫോണ്‍ […]

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമര പോലീസ് കസ്റ്റഡിയില്‍

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ മൂന്ന് മണിവരെയാണ് ചെന്താമരയെ ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനായി സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; കിഫ്ബി റോഡിന് ടോള്‍ പിരിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍ സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത […]

കിഫ്ബി റോഡിന് ടോള്‍ പിരിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. Also Read; സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി […]