October 13, 2026

വടകരയില്‍ കാറിടിച്ച് 9 വയസുകാരി കോമയിലായ സംഭവം; പ്രതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. വടകരയില്‍ നിന്നുള്ള പോലീസ് സംഘത്തിന് ഇയാളെ കൈമാറും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ച് ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. എന്നാല്‍ […]

നേതാക്കള്‍ പണത്തിനു പിന്നാലെ പോകുന്ന പ്രവണത വര്‍ധിക്കുന്നു; തൃശൂരിലെ നേതാക്കളെ വിമര്‍ശിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശൂര്‍: ബിജെപിയുടെ വോട്ട് വര്‍ധന അതീവ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂര്‍ ജില്ലയിലെ നേതാക്കള്‍ പണത്തിനു പിന്നാലെ പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. Also Read; അനന്തുകൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പണത്തിനു പിന്നാലെ പോകുന്ന […]

അനന്തുകൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ

മലപ്പുറം: പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ. മന്ത്രിയെ വിശ്വസിച്ചാണ് താന്‍ പദ്ധതിയെ വിശ്വസിച്ചതെന്ന് നജീബ് കാന്തപുരം പറയുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. Also Read; പാതിവില തട്ടിപ്പില്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും; എന്‍ജിഒ കോണ്‍ഫെഡറേഷനും പിടിവീഴും ‘എന്നെ ഈ പരിപാടിക്ക് വിളിച്ചത്, അനന്തുവുമായി നല്ലോണം ബന്ധമുള്ള കക്ഷിയാണ്. പഞ്ചായത്ത് […]

പാതിവില തട്ടിപ്പില്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും; എന്‍ജിഒ കോണ്‍ഫെഡറേഷനും പിടിവീഴും

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരേയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായിരുന്നു ആനന്ദകുമാര്‍. Also Read; അച്ഛനെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; കൊച്ചിയില്‍ […]

അച്ഛനെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; കൊച്ചിയില്‍ സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അമ്മ സുഷമ

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചത്. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് അമ്മ പറയുന്നത്. മുറിയില്‍ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്നും […]

ജോലി കിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തുവരുന്നത് റെയില്‍വേയിലെ വന്‍ ജോലി തട്ടിപ്പ്

ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പ് വഴിയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. റെയില്‍വേയില്‍ വന്‍ ജോലി തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. Also Read; സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കാനായി […]

സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

തൃശൂര്‍: സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളത്താണ് ഇത്തവണ സമ്മേളനം നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്ഘാടന സെഷന് ശേഷം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പിന്നാലെ ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണിത്. സംസ്ഥാന സിപിഐഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ ബാങ്കിലെ […]

പകുതിവില തട്ടിപ്പ് നടത്തിയ അനന്തുവുമായി വിദ്യാഭ്യാസ മന്ത്രിക്ക് അടുത്ത ബന്ധം, സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു, തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതം : നജീബ് കാന്തപുരം

മലപ്പുറം: പകുതിവിലയ്ക്ക് ലാപ്ടോപ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും വിമര്‍ശിച്ച് നജീബ് കാന്തപുരം എംഎല്‍എ. കേരളത്തില്‍ ഉടനീളം നടന്ന കോടികളുടെ തട്ടിപ്പില്‍ കുറ്റവാളികളെ തേടി പോകാതെ സര്‍ക്കാര്‍ ഇരകളായ എന്‍ജിഒകളെ തേടിയാണ് പോകുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. പണം കൊടുത്തു വഞ്ചിതയാവരെ പോലെ വഞ്ചിക്കപ്പെട്ടവര്‍ ആണ് സന്നദ്ധ സംഘടനകളും. സര്‍ക്കാര്‍ കേസ് എടുക്കുന്നത് വഞ്ചിക്കപെട്ട എന്‍ജിഒ കള്‍ക്ക് എതിരെയാണ് എന്നും എംഎല്‍എയുടെ രൂക്ഷവിമര്‍ശനം. തനിക്ക് എതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നജീബ് […]

കെജ്രിവാളിനെ ഭീകരാവാദിയെന്ന് വിളിച്ച പര്‍വേശ് വെര്‍മയാകുമോ ഡല്‍ഹിയുടെ മുഖ്യമന്ത്രി? ബി ജെ പി ക്യാമ്പില്‍ ചര്‍ച്ച സജീവം

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നതോടെ ആരാകും തലസ്ഥാന നഗരിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ആരംഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പര്‍വേശ് വെര്‍മയുടെ പേരാണ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് വെര്‍മയുടെ മകനാണ് പര്‍വേശ്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് പര്‍വേശ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. 2013 ലാണ് പര്‍വേശ് ആദ്യമായി പര്‍വേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. […]

പേപ്പര്‍ സ്‌ട്രോകള്‍ നിര്‍ത്തലാക്കും, പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരികെയെത്തും അമേരിക്കയില്‍ ബൈഡന്റെ പരിസ്ഥിതി സൗഹൃദം വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്..!

വാഷിങ്ടണ്‍: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്ട്രോ എടുത്തുമാറ്റി പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചു കൊണ്ടുവരാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ബൈഡന്റെ പേപ്പര്‍ സ്ട്രോകള്‍ നിര്‍ത്തലാക്കാന്‍ അടുത്തയാഴ്ച എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ട്രംപിന്റെ വിവാദ പ്രഖ്യാപനം. more news : മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം ‘കഥപറച്ചില്‍’; വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക […]