October 13, 2026

ഈടൊന്നും ഇല്ലാതെ ചെറുകിട കച്ചവടക്കാര്‍ക്ക് 50000 രൂപ വായ്പ, ബജറ്റിലെ ആകര്‍ഷകമായ സ്‌കീം ഇങ്ങനെ

ന്യൂഡല്‍ഹി: തെരുവോരത്തെ കച്ചവടക്കാര്‍ക്ക് ആശ്വാസമേകുന്ന ഒരു സ്‌കീം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പിഎം സ്വാനിധി സ്‌കീം നവീകരിച്ചതായി പ്രഖ്യാപിച്ചത് തന്നെ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ സ്‌കീം. 30000 രൂപ വരെ വായ്പ എടുക്കുന്നതിന് സാധിക്കും. വളരെ കുറച്ച് പലിശ നിരക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് പ്രത്യേകത. more news : മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന […]

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന. മാര്‍ച്ച് ഒന്നുമുതല്‍ ഈ നിയമം നടപ്പിലാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം. ഇ-സേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ര്‍ ടി […]

കേരളത്തില്‍ നിന്നൊരു എംപി ഉണ്ടായിട്ടുപോലും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി ക മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് പദ്ധതികള്‍ വാരിക്കോരി കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റ് മാത്രമാണിത്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി പോലും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ജ്യോതിഷിയെന്ന് വിശേഷിപ്പിക്കുന്ന ദേവീദാസന്‍. കുട്ടിയുടെ അമ്മ ശ്രീതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ംസ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. താന്‍ ഒരു വസ്തു വില്‍ക്കുന്നതിന്റെയും ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ദേവീദാസന്‍ പറയുന്നത്. Also Read; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു ‘ഞാന്‍ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്. ഒരു വസ്തുവിന്റെയും […]

പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി പാര്‍ലമെന്റിലെത്തി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Also Read; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു ഇത്തവണയും പേപ്പര്‍ രഹിത ബജറ്റായിരിക്കും ധനന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അതിനാല്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് […]

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചെന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്. ഇതോടെ കൊച്ചിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1812 ല്‍ നിന്ന് 1806 രൂപയായി കുറഞ്ഞു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ഡല്‍ഹിയില്‍ […]

ചൂരല്‍മലയിലെ ആ ചിത്രത്തിന് ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ഇ.ഗോകുൽ അർഹനായി. 2024 ജൂലൈ 31 ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ട കൈക്കുഞ്ഞിനെ എൻ.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണ് പുരസ്കാരം. പി.മുസ്തഫ (റിട്ട. ചീഫ് ഫോട്ടോഗ്രാഫർ , മലയാള മനോരമ ) , എസ്. ഗോപകുമാർ ( […]

രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍

ഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന സോണിയയുടെ പ്രതികരണമാണ് വിവാദമായത്. ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി. പാവം എന്നായിരുന്നു സോണിയയുടെ പ്രതികരണം. Also Read; ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി […]

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി

കൊച്ചി: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി. ആലുവ പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മുനമ്പത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവര്‍ കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. കഴിഞ്ഞ ദിവസം […]

പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം; രോഗബാധിതരുടെ എണ്ണം കൂടുന്നു

മുബൈ: പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലും സിന്‍ഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. ഇതോടെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വരാനുണ്ട്. Also Read; യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു രോഗം ഗുരുതരമായതിനെ തുടര്‍ന്ന് […]