October 13, 2026

യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തണം: കെ.ബി ഗണേഷ് കുമാര്‍

യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തി കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. യാത്രക്കാര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. യാത്രക്കാര്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയാല്‍ ടിക്കറ്റിന്റെ കാശ് ഡ്രൈവര്‍ തരേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. Also Read; പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന് ‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ […]

പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നല്‍കി. പോലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ തന്നെ മാറ്റാന്‍ അജിത് കുമാര്‍ സ്വയം കത്ത് നല്‍കുകയായിരുന്നു. Also Read; കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും തള്ളിപ്പറയുന്നു: ജോര്‍ജ് കുര്യന്‍ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ് സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയല്‍ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് […]

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും തള്ളിപ്പറയുന്നു: ജോര്‍ജ് കുര്യന്‍

ഡല്‍ഹി: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകര്‍ക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്റെ നിലപാടില്‍ മാറ്റമില്ല. കേരളത്തിന് പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ ഫിനാന്‍സ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താന്‍ ഉദ്ദേശിച്ചത്. അല്ലാതെ തനിക്ക് മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. Also Read; സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഏത് വികസന പ്രവര്‍ത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസമടക്കമുള്ള മേഖലകള്‍ തകര്‍ന്നുവെന്ന് […]

സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൂടാതെ ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാന്‍ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തില്‍ ധനമന്ത്രി അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ ചില പദ്ധതികള്‍ ആലോചനയിലുണ്ട്. റോഡിന് ടോള്‍ അടക്കം പല ശുപാര്‍ശകളും ചര്‍ച്ചയിലുണ്ടെന്നും സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് […]

കണ്ണൂര്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും; എം വി നികേഷ് കുമാറും കെ അനുശ്രീയും ജില്ലാ കമ്മിറ്റിയില്‍

കണ്ണൂര്‍: സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ പുതിയതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. Also Read; കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ് എം വി നികേഷ് കുമാറും […]

കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ്

തൃശൂര്‍: ദീര്‍ഘകാലമായുള്ള ന്യായമായ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം കൂടുതല്‍ പ്രകടമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, ഇത് കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടുന്നില്ലെന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. Also Read; അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; […]

അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; കേരള പോലീസില്‍ വിവാദം

തിരുവനന്തപുരം: ദേശീയ കായികതാരങ്ങള്‍ വരെ സര്‍ക്കാര്‍ ജോലിക്കായി കാത്ത് നില്‍ക്കുമ്പോള്‍ കായിക ഇനമായി പോലും കണക്കാക്കാത്ത രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് ഇന്‍സ്പെക്ടര്‍ റാങ്കില്‍ വഴിവിട്ട് സൂപ്പര്‍ന്യൂമററി നിയമനം നല്‍കിയെന്ന് ആക്ഷേപം. ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവര്‍ക്ക് ആംഡ് പോലീസ് ബറ്റാലിയനില്‍ ഇന്‍സ്പെക്ടറുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നാണ് മന്ത്രിസഭ തീരുമാനം. ബറ്റാലിയനില്‍ അടുത്തുണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടറുടെ രണ്ട് റെഗുലര്‍ ഒഴിവുകളില്‍ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ആംഡ് ബറ്റാലിയന്‍ […]

മിഹിറിന്റെ മരണം; മൊഴിയെടുപ്പ് ആരംഭിച്ചു

കൊച്ചി: സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്‌കൂള്‍ അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. Also Read; വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എംപിമാര്‍ കേസ് അന്വേഷിക്കുന്ന […]

വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എംപിമാര്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജെപിസി ബില്‍ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ്, വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗ് എം.പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. Also Read; ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: […]

ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: വനിതാ കമ്മീഷന്‍ അധ്യക്ഷ

കൊച്ചി: ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മുകേഷിനെതിരായ പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പി സതീദേവി രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു. Also Read; കണ്ണൂരിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ […]