October 15, 2026

‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ജാമ്യം അനിവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹണിറോസ് നല്‍കിയ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്നതില്‍ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. അതേസമയം റിലീസ് ഉത്തരവ് ജയിലില്‍ എത്തിയില്ലെന്നായിരുന്നു ബോചെയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി വെറുതെ നാടകം കളിക്കരുതെന്നും കോടതി വിമര്‍ശിച്ചു. Also Read ; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ […]

ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ എന്റെ എടുത്തുവന്നു, അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ തന്നെ ജയിലില്‍ വെച്ച് കാണാനെത്തിയെന്നും അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ റിമാന്‍ഡിലായിരുന്ന ബോബി, ജാമ്യംകിട്ടി കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. Also Read; ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി നല്‍കി കേന്ദ്രം ”ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 […]

ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ നിര്‍ണായക നീക്കം. ഡല്‍ഹി മദ്യനയ കേസില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാര്‍ശ ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കി ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. Also Read ; ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും […]

ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. Also Read; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ചെക്ക് […]

കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും വെറ്ററിനറി ടീമും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. അതിനിടെ കടുവ ഇന്നലെയും ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. Also Read ; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ആടിനെ കൊന്നതിന് പിന്നാലെ 2 തവണ […]

ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശ കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നടപടിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 10.15 ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍ തിരക്കിട്ട് ജയിലിന് വെളിയിലിറങ്ങിയത്.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. Also Read ; ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത […]

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത നടപടിയില്‍ ബോബി ചെമ്മണ്ണൂരിന് കുരുക്ക് ; സ്വമേധയാ കേസെടുത്ത് കോടതി

കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശ കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ബാക്കി കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ […]

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായത് 44 പേര്‍, പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്ത് അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. ഇതോടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനിയും 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതില്‍ 2 പേര്‍ വിദേശത്താണെന്നും ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. Also […]

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ളാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ളാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വയെയാണ് സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ്. Also Read; മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം രാവിലെ 7 മണിയോടെ സമീപത്തെ ബില്‍ഡിങിലുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് […]

മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം

ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ സുരക്ഷക്കായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം മകരവിളക്ക് ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. Also Read; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ […]