October 15, 2026

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. Also Read; സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് ചാനല്‍ ചര്‍ച്ചകളിലൂടെയും […]

സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: കവര്‍ച്ചാ ശ്രമത്തിനിടെ ബാന്ദ്രയിലെ വീട്ടില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മൊഴി രേഖപ്പെടുത്തി പോലീസ്. ഇന്നലെയാണ് പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. മോഷണ ശ്രമത്തിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. Also Read ; നെടുമങ്ങാട് ടൂറിസ്റ്റ് ബസ് […]

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം അടക്കം 14 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടം നടന്നയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ പുരികത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് […]

കുറുവ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികള്‍

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ, നാഗരാജു എന്നിവരെ പിടിച്ചത്. ഇവര്‍ തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളാണ്.എന്നാല്‍ പിടിയിലായ രണ്ടുപേര്‍ക്കും നിലവില്‍ സംസ്ഥാനത്ത് കേസുകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. Also Read ; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് എംഎല്‍എ, കടമയെന്ന് മുഖ്യമന്ത്രി; ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി വിജയന്‍ മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള […]

മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് എംഎല്‍എ, കടമയെന്ന് മുഖ്യമന്ത്രി; ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി വിജയന്‍

കൊച്ചി: ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിയെ വിഐപി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎല്‍എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി. Also Read ; ‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍ മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു […]

‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം : ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ ആദ്യഘട്ടം മുതലുള്ള പോലീസ് സംഘമടക്കമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പോലീസ് ശേഖരിച്ച തെളിവുകളെല്ലാം കേസിനെ കൂടുതല്‍ ബലപ്പെടുത്തി. ഈ തെളിവുകളെല്ലാം കൃത്യമായി കോടതിയില്‍ ഹാജരാക്കാനായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ കേസില്‍ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് […]

സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; പ്രതി പോലീസ് പിടിയില്‍

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ടമെന്റില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ നടനെ ആക്രമിച്ചത്.ആക്രമണത്തില്‍ നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴുത്തിലുള്‍പ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടിക്കാന്‍ മുംബൈ […]

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

കോട്ടയം: പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങളായി ക്ലാസിലെ മറ്റ് സഹപാഠികള്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ സംഘമായി ചേര്‍ന്ന് ഉപദ്രവിച്ചെന്നും ബലപ്രയോഗത്തിലൂടെ വസ്ത്രം ഊരിമാറ്റി അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി. വിദ്യാര്‍ത്ഥിയുടെ അച്ഛനാണ് ഇതുസംബന്ധിച്ച് പാലാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. Also Read ; എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സഭയിലെത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ കഴിഞ്ഞ ദിവസമാണ് സംഭവം. […]

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സഭയിലെത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് എംഎല്‍എ സഭയിലെത്തിയത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ വയനാട് ട്രഷററുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ എംഎല്‍എ […]

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. അതേസമയം മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെയുണ്ടാകും. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് […]