October 15, 2026

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.അങ്കിത്തിനെ കൊലപ്പെടുത്തിയത് ഇതേ ഹോമിലുള്ള 15 വയസുകാരനാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് അങ്കിത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്. Also Read ; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു അതേസമയം കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് പതിവായിരുന്നതായാണ് വിവരം. സംഭവം നടക്കുന്നതിന് തലേദിവസം കൊല്ലപ്പെട്ട അങ്കിത് 15 കാരനെ മര്‍ദിച്ചിരുന്നു. മുഖത്തും അടിച്ചിരുന്നു. ഇന്ന് […]

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. Also Read; നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് തലത്തിലുള്ള പരിശോധന നടത്തും നടന്റെ വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടില്‍ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് നടനെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ […]

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് തലത്തിലുള്ള പരിശോധന നടത്തും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്ന് പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. എന്നാല്‍ പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള […]

സ്‌പേഡെക്‌സ് ഡോക്കിംഗ് വിജയം; ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയിച്ചത് ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടമായി. ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. Join with metro post: വാർത്തകൾ […]

സമാധി വിവാദം; നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നാണ് കോടതി ചോദിച്ചത്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘സമാധി’ വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. Also Read; വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക […]

ഇനി വാ തുറക്കില്ലെന്ന് ബോബി, നിരുപാധികം മാപ്പ്; ഒടുവില്‍ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബിയുടെ നടപടിയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസും കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. Also Read ; വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയില്‍ നല്‍കിയതോടെയാണ് കേസിലെ തുടര്‍ […]

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

കോട്ടയം: വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോട്ടയം സെഷന്‍സ് കോടതി. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പി സി ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. Also Read; തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എനിക്ക് ബോധ്യമായി […]

തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എനിക്ക് ബോധ്യമായി : ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ പ്രതികരണവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. Also Read ; ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി സാങ്കേതിക പ്രശ്നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. ജാമ്യം ലഭിച്ചിട്ടും തുക […]

ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി : ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. അതേസമയം ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. Also Read ; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് […]

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ. ‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.., വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം’ എന്നാണ് ഉമാ തോമസ് വീഡിയോ കോളിലൂടെ പറഞ്ഞത്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായും ആശുപത്രി മുറിയില്‍ നിന്നും ഉമാ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചു. Also Read; ‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: […]