October 15, 2026

പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

കണ്ണൂര്‍: പി വി അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് പി ശശി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും അത് പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസ് പറയുന്നു. അന്‍വറിന് ശശി അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ അന്‍വറിനെതിരെ നിലവില്‍ മൂന്ന് കേസുകള്‍ കണ്ണൂരിലെ കോടതികളിലുണ്ട്. Also Read; നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം […]

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദന്‍

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മണ്ഡലത്തില്‍ സ്വതന്ത്രന്‍ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് […]

പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ല, പിന്നെ എന്തിന് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നു..! ബോബി ചെമ്മണ്ണൂര്‍ പുറത്തേക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇന്ന് മൂന്നരയ്ക്കാണ് ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുക. ബോബി ചെമ്മണ്ണൂരിന്റെ പ്രയോഗത്തില്‍ ദ്വയാര്‍ത്ഥം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാന്‍ഡില്‍ […]

കലൂര്‍ സ്‌റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം അനുവദിച്ച് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കേസില്‍ പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളി. അതേസമയം കേസില്‍ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. Also Read ; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും […]

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു

തൃശ്ശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നതായി കൂടെയുണ്ടായിരുന്ന ജെയിന്‍ എന്ന യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനില്‍ മരിച്ചതായി എംബസി അറിയിച്ചത്. ഇതുസംബന്ധിച്ച എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കളും അറിയിച്ചു.മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ ബാബുവിന്റെ അപ്രതീക്ഷിത മരണം. Also Read ; എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത […]

എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കും, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണം: എം വി ഗോവിന്ദന്‍

ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിപിഎം. കെപിസിസി ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; ‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം […]

‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വാമിയുടെ ദുരൂഹ സമാധി തത്കാലം തുറന്ന് പരിശോധിക്കില്ലെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് തല്‍കാലം സമാധി തുറക്കേണ്ടെന്ന നിലപാടിലേക്കെത്തിയത്. Also Read ; ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക് അതേസമയം കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ […]

ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

പാലക്കാട്: സ്‌ഫോടക വസ്തുകൊണ്ടുള്ള ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. ഒറ്റപ്പാലം വാണിവിലാസിനിയിലാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ 2 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ് ഇന്നു […]

അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും കൂടാതെ റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ വെങ്കടേഷും റാണയുമാണ്. ഇവര്‍ക്കെതിരെ ഐ.പി.സി 448, 452, 458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു ; പതിനാലുകാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം. ചെമ്മാട് സ്വദേശി വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14 ) ആണ് മരിച്ചത്. തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് നിഹാല്‍.മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ കുട്ടിയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]