October 16, 2026

അന്‍വര്‍ എംഎല്‍എ ജയിലില്‍ ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഞായറാഴ്ച അറസ്റ്റിലായ എംഎല്‍എ പി വി അന്‍വറിനെ തവനൂര്‍ ജയിലിലെത്തിച്ചു. അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് പി വി അന്‍വര്‍. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയ കേസില്‍ നിലവില്‍ 11 പ്രതികളാണുള്ളത്. തവനൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. […]

ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് 30 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവര്‍ക്ക് എതിരെ ഞായറാഴ്ചയാണ് നടി […]

രണ്ടാം ദിനവും ആവേശമായി കലാപൂരം ; വേദികള്‍ സജീവമാക്കി മത്സരങ്ങള്‍ തുടരുന്നു

തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും വീറും വാശിയും ഒട്ടും ചോരാതെ വിദ്യാര്‍ത്ഥികള്‍. ഇന്ന് വേദികളില്‍ അരങ്ങേറിയത് ജനപ്രിയ മത്സരങ്ങളാണ്. 25 വേദികളിലായി 249 ഇനങ്ങളാണ് മത്സരത്തിനുള്ളത്. അതില്‍ 57 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. വേദികളെ സജീവമാക്കി ഇപ്പോഴും മത്സരം തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ തന്നെ ഇന്നലേത്തെക്കാള്‍ തിരക്കുണ്ടായിരുന്നു സദസില്‍. Also Read ; എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു ഹൈസ്‌കുള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളി, […]

എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

എറണാകുളം: എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം. എറണാകുളം ചെമ്പുമുക്കിന് സമീപമാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. കടയില്‍ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ പ്രദേശത്താകെ വലിയ രീതിയില്‍ പുക ഉയരുകയാണ്. ജനവാസ മേഖലയിലാണ് ഈ കടയുള്ളത്. അതുകൊണ്ട് തന്നെ തീ പടര്‍ന്നതിന് പിന്നാലെ മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. Also Read ; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ […]

രമേശ് ചെന്നിത്തലയ്ക്ക് ഒളിയമ്പുമായി കെ മുരളീധരന്‍

കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്ത്. ‘ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും’ കെ മുരളീധരന്‍ പറഞ്ഞു. Also Read; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി […]

എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ഡല്‍ഹി: ചൈനയിലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. എന്നാല്‍ എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അവശ്യ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം യോഗം ചേര്‍ന്നു. Also Read ; നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് അതേസമയം വൈറസ് വ്യാപനവുമായി […]

നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ കരുളായി വനത്തില്‍ ശനിയാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം, കാട്ടാന ആക്രമിച്ച സമയത്ത് മണിയുടെ കയ്യില്‍ ഇളയ മകന്‍ മനുകൃഷ്ണ ഉണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. Also Read; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു […]

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു ; സംഭവം എറണാകുളത്ത്

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. എറണാകുളത്ത് ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. Also Read ; കലാപൂരം രണ്ടാം നാള്‍ ; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച് തൃശൂരും കോഴിക്കോടും കണ്ണൂരും കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ […]

കലാപൂരം രണ്ടാം നാള്‍ ; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച് തൃശൂരും കോഴിക്കോടും കണ്ണൂരും

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശജ്ജ്വലമായ പോരാട്ടം രണ്ടാം ദിവസത്തില്‍. ഇന്ന് വേദിയിലെത്തുന്നത് ജനപ്രിയ ഇനങ്ങള്‍. ഒഴിവു ദിവസം ആയതിനാല്‍ തന്നെ വേദികളില്‍ ഇന്ന് കാണികള്‍ നിറയുമെന്നാണ് പ്രതീക്ഷ. അതേസമയം സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. Also Read ; തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് 57 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല […]

തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പോലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണ കൂടം, എക്‌സ്‌പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പോലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് […]